പേരാവൂർ ചിട്ടി തട്ടിപ്പ് : പ്രസിഡന്റിന്റെ വീട്ടിലേക്കുള്ള മാർച്ച്‌ ഉപേക്ഷിച്ചു- സമര സമിതിയിൽ ഭിന്നിപ്പെന്ന് സൂചന

പേരാവൂർ ചിട്ടി തട്ടിപ്പ് : പ്രസിഡന്റിന്റെ വീട്ടിലേക്കുള്ള മാർച്ച്‌ ഉപേക്ഷിച്ചു- സമര സമിതിയിൽ ഭിന്നിപ്പെന്ന് സൂചന
Oct 16, 2021 12:16 PM | By Maneesha

പേരാവൂർ : ഹൗസ് ബിൽഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പിന് ഇരയായവർ സൊസൈറ്റി പ്രസിഡന്റ് കെ പ്രിയന്റെ വീട്ടിലേക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച മാർച്ച്‌ വേണ്ടെന്നു വെച്ചു.

ശനിയാഴ്ച മാർച്ച്‌ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. രാവിലെ പേരാവൂരിൽ ഇടപാടുകാർ യോഗം ചേർന്നെങ്കിലും മാർച്ച്‌ നടത്തുന്നതിൽ വിയോജിപ്പ് ഉയരുകയായിരുന്നു. പ്രസിഡന്റിന്റെ വീട്ടിലേക്ക് മാർച്ച്‌ നടത്തിയാൽ പണം കിട്ടുന്നതെങ്ങനെ എന്ന ചോദ്യം യോഗത്തിൽ ചിലർ ഉന്നയിച്ചതായാണ് വിവരം.

സിപിഎം നിടുംപൊയിൽ ലോക്കൽ സെക്രട്ടറി ആയ പ്രിയന്റെ വീട്ടിലേക്ക് മാർച്ച്‌ നടത്തുന്നത് ഒഴിവാക്കാൻ പാർട്ടി ജില്ലാ സെക്രട്ടറി തന്നെ നേരിട്ട് ഇടപെട്ടിരുന്നു. പ്രാദേശിക നേതാക്കളും ചർച്ച നടത്തി. വീട്ടിലേക്ക് മാർച്ച്‌ നടത്തണം എന്ന അഭിപ്രായക്കാരാണ് യോഗത്തിൽ കൂടുതൽ ഉണ്ടായിരുന്നതെങ്കിലും പൊതു ധാരണയുടെ അടിസ്ഥാനത്തിൽ സമരം അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു.

ഇതോടെ സമര സമിതിയിൽ ഭിന്നിപ്പ് ഉടലെടുത്തതായും സൂചന യുണ്ട്. സിപിഎം നിടുംപൊയിൽ ലോക്കൽ സമ്മേളനം ഞായറാഴ്ച പുന്നപ്പാലത്ത് നടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ലോക്കൽ സെക്രട്ടറിയുടെ വീട്ടിലേക്കുള്ള മാർച്ച്‌ ഏതു വിധേനയും ഒഴിവാക്കാൻ പാർട്ടി നേതൃത്വം ഇടപെട്ടത് എന്നാണ് സൂചന.

നേരത്തെ സൊസൈറ്റി സെക്രട്ടറി ഹരിദാസിന്റെ വീട്ടിലേക്ക് ഇടപാടുകാർ മാർച്ച്‌ നടത്തിയിരുന്നു. ചിട്ടിയുടെ കാലാവധി കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെയാണ് ഇടപാടുകാർ പ്രതിഷേധം ആരംഭിച്ചത്.

Peravoor Chitty scam: March to President's house abandoned - Indications of split in the strike committee

Next TV

Related Stories
പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ് പോൾ

Apr 24, 2024 01:28 AM

പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ് പോൾ

പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ്...

Read More >>
സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ കടുക്കും

Apr 24, 2024 01:14 AM

സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ കടുക്കും

സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ...

Read More >>
റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല കൂളറുകൾ

Apr 24, 2024 01:11 AM

റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല കൂളറുകൾ

റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല...

Read More >>
ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ ഉള്ളവർക്കും

Apr 24, 2024 01:09 AM

ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ ഉള്ളവർക്കും

ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ...

Read More >>
മട്ടന്നൂരിൽ  ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Apr 24, 2024 01:05 AM

മട്ടന്നൂരിൽ ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

മട്ടന്നൂരിൽ ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി Iritty Samachar-April 23, 2024   മട്ടന്നൂർ കോളാരിയിൽ ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ...

Read More >>
യുഡിഎഫ് കുടുംബയോഗം ഇരിട്ടിയിൽ കെ ടി ഹൗസിൽ നടന്നു

Apr 23, 2024 10:24 PM

യുഡിഎഫ് കുടുംബയോഗം ഇരിട്ടിയിൽ കെ ടി ഹൗസിൽ നടന്നു

യുഡിഎഫ് കുടുംബയോഗം ഇരിട്ടിയിൽ കെ ടി ഹൗസിൽ...

Read More >>
News Roundup