---
title: "ബഫർസോൺ: കേന്ദ്ര ഇടപെടൽ തേടി വനം മന്ത്രി എ കെ ശശീന്ദ്രൻ ഡൽഹിയിൽ"
english_title: "Buffer Zone: Forest Minister AK Saseendran in"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54854/buffer-zone-forest-minister-ak-saseendran-in"
published_at: "2022-07-14T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cfb041b70c8_Screenshot_2022-07-14-11-19-31-83_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# ബഫർസോൺ: കേന്ദ്ര ഇടപെടൽ തേടി വനം മന്ത്രി എ കെ ശശീന്ദ്രൻ ഡൽഹിയിൽ

> **Lead Summary:** ബഫർസോൺ വിഷയത്തിൽ കേന്ദ്ര ഇടപെടൽ തേടി വനംമന്ത്രി എ കെ ശശീന്ദ്രൻ ഇന്ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രിമാരുമായാണ് കൂടിക്കാഴ്ച. ഒരു കിലോമീറ്റർ പരിധി ഉത്തരവ് മറികടക്കാൻ നിയമനിർമാണം നടത്തണമെന്ന് കേരളം ആവശ്യപ്പെടും.

## Article Content

ബഫർസോൺ വിഷയത്തിൽ കേന്ദ്ര ഇടപെടൽ തേടി വനംമന്ത്രി എ കെ ശശീന്ദ്രൻ ഇന്ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രിമാരുമായാണ് കൂടിക്കാഴ്ച. ഒരു കിലോമീറ്റർ പരിധി ഉത്തരവ് മറികടക്കാൻ നിയമനിർമാണം നടത്തണമെന്ന് കേരളം ആവശ്യപ്പെടും.

വിഷയത്തിൽ കേന്ദ്രത്തിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കും. കേന്ദ്രമന്ത്രിസഭയിൽ നിന്ന് അനുകൂല നീക്കമുണ്ടാകുമെന്നാണ് കരുതുന്നത്. കേന്ദ്രത്തിൽ നിന്ന് നിയമ നടപടിയുണ്ടായില്ലെങ്കിൽ അടുത്ത നിലപാട് എടുക്കും. 2019ലെ മന്ത്രിസഭാ യോഗത്തിലെ തീരുമാനം നിയമപരമായി പരിഹരിക്കാൻ നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54854/buffer-zone-forest-minister-ak-saseendran-in)