---
title: "മീര ജാസ്മിൻ വീണ്ടും ക്യാമറക്കുമുന്നിൽ; സന്തോഷം പങ്കുവെച്ച് സത്യൻ അന്തിക്കാട്"
english_title: "sathyananthikkad facebook post"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5490/sathyananthikkad-facebook-post"
published_at: "2021-10-16T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616a85c2907b7_Screenshot (7).png"
keywords: []
---

# മീര ജാസ്മിൻ വീണ്ടും ക്യാമറക്കുമുന്നിൽ; സന്തോഷം പങ്കുവെച്ച് സത്യൻ അന്തിക്കാട്

> **Lead Summary:** ** മീര ജാസ്മിൻ വീണ്ടും ക്യാമറക്കുമുന്നിൽ എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ടുള്ള സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു.**

## Article Content

** മീര ജാസ്മിൻ വീണ്ടും ക്യാമറക്കുമുന്നിൽ എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ടുള്ള സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു.**

വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്.

രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന 'കൺമണി'. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി. മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5490/sathyananthikkad-facebook-post)