---
title: "വീടിനുള്ളിൽ കുടുങ്ങിയ രണ്ട് വയസ്സുകാരനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി"
english_title: "A two-year-old boy trapped inside the house was rescued by the fire force"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54924/a-two-year-old-boy-trapped-inside-the-house-was-rescued-by-the-fire-force"
published_at: "2022-07-14T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cfe97ea1999_Picsart_22-07-14_15-31-05-186.jpg"
keywords: []
---

# വീടിനുള്ളിൽ കുടുങ്ങിയ രണ്ട് വയസ്സുകാരനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി

> **Lead Summary:** ബത്തേരി: വീട്ടിനുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ ഫയർഫോഴ്സെത്തി രക്ഷ പെടുത്തി. സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി ഭാഗത്ത് അശ്രദ്ധമൂലം വീട്ടിനുള്ളിൽ കുടുങ്ങിയ രണ്ട് വയസുകാരനെ സുൽത്താൻ ബത്തേരി അഗ്നി രക്ഷ സേന രക്ഷപ്പെടുത്തി.

## Article Content

ബത്തേരി: വീട്ടിനുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ ഫയർഫോഴ്സെത്തി രക്ഷ പെടുത്തി. സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി ഭാഗത്ത് അശ്രദ്ധമൂലം വീട്ടിനുള്ളിൽ കുടുങ്ങിയ രണ്ട് വയസുകാരനെ സുൽത്താൻ ബത്തേരി അഗ്നി രക്ഷ സേന രക്ഷപ്പെടുത്തി.

വീട്ടുകാർ പുറത്തിറങ്ങിയ സമയത്ത് അകത്തെ കുറ്റി അബദ്ധവശാൽ കുട്ടി ലോക്ക് ആക്കി ഇരുമ്പ് വാതിൽ ആകയാൽ കുട്ടിക്ക് അത് തുറക്കുന്നതിനു സാധിക്കാതെ വരുകയും മാത്രമല്ല അകത്തു എൽ പി ജി അടുപ്പ് കത്തുന്നതായും വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരി അഗ്നി രക്ഷാ സേന എത്തി തൊട്ടടുത്ത ജനൽ കമ്പി അറുത്ത് മാറ്റി വീടിനകത്തു പ്രവേശിച്ചു കുട്ടിയെ രക്ഷ പെടുത്തുകയും മറ്റ് അപകടങ്ങൾ ഒഴിവാക്കുകയും ചെയ്തു.

സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ .റ്റി റഫീഖ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ സിജു,എം വി ഷാജി,ധനീഷ്‌കുമാർ, കീർത്തിക് കുമാർ,ഹോം ഗാർഡ് ബാബു മാത്യു എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54924/a-two-year-old-boy-trapped-inside-the-house-was-rescued-by-the-fire-force)