---
title: "ബണ്ട് നിർമാണം അശാസ്ത്രീയമെന്ന് പരാതി "
english_title: "Complaint that bund construction is unscientific"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54929/complaint-that-bund-construction-is-unscientific"
published_at: "2022-07-14T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cfeccd485c0_Screenshot_2022-07-14-15-45-12-19_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ബണ്ട് നിർമാണം അശാസ്ത്രീയമെന്ന് പരാതി 

> **Lead Summary:** കണ്ണൂർ: ജില്ലയിലെ പിണറായി പഞ്ചായത്തിൽ പാറപ്പുറത്തെ റെഗുലേറ്റർ കം ബ്രിഡ്ജിന് ചേർന്ന് അശാസ്ത്രീയമായി നിർമിച്ച ബണ്ട് നീക്കണമെന്നും ഇതുമൂലം ജനങ്ങൾക്കുണ്ടായ പ്രയാസം പരിഹരിക്കണമെന്നും കാണിച്ച് ഡി.സി.സി. പ്രതിനിധി സംഘം അധികൃതർക്ക് പരാതി നൽകി. ബണ്ട് നിർമിച്ചതുമൂലം പുഴയിൽ നീരൊഴുക്ക് തടസ്സപ്പെടുകയും മൂന്ന് പഞ്ചായത്ത്‌ പരിധിയിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലാവുകയും ചെയ്തു.ശാശ്വതപരിഹാരം കാണണമെന്നും കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകണമെന്നും പ്രദേശം സന്ദർശിച്ച ഡി.സി.സി. പ്രതിനിധികൾ ഇറിഗേഷൻ വകുപ്പിനോടും കളക്ടറോടും ആവശ്യപ്പെട്ടു.

## Article Content

കണ്ണൂർ: ജില്ലയിലെ പിണറായി പഞ്ചായത്തിൽ പാറപ്പുറത്തെ റെഗുലേറ്റർ കം ബ്രിഡ്ജിന് ചേർന്ന് അശാസ്ത്രീയമായി നിർമിച്ച ബണ്ട് നീക്കണമെന്നും ഇതുമൂലം ജനങ്ങൾക്കുണ്ടായ പ്രയാസം പരിഹരിക്കണമെന്നും കാണിച്ച് ഡി.സി.സി. പ്രതിനിധി സംഘം അധികൃതർക്ക് പരാതി നൽകി. ബണ്ട് നിർമിച്ചതുമൂലം പുഴയിൽ നീരൊഴുക്ക് തടസ്സപ്പെടുകയും മൂന്ന് പഞ്ചായത്ത്‌ പരിധിയിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലാവുകയും ചെയ്തു.ശാശ്വതപരിഹാരം കാണണമെന്നും കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകണമെന്നും പ്രദേശം സന്ദർശിച്ച ഡി.സി.സി. പ്രതിനിധികൾ ഇറിഗേഷൻ വകുപ്പിനോടും കളക്ടറോടും ആവശ്യപ്പെട്ടു.

മുൻ ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി വി.എ. നാരായണൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റുമാരായ കെ.കെ. ജയരാജൻ, പുതുക്കൂടി ശ്രീധരൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളായ കെ.ഒ. സുരേന്ദ്രൻ, ഷമേജ് പെരളശ്ശേരി, എം.കെ. ദിലീപ് കുമാർ, കെ.സി. ഉല്ലാസ് എന്നിവർ ചേർന്നാണ് അധികൃതർക്ക് പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54929/complaint-that-bund-construction-is-unscientific)