---
title: "സംസ്ഥാനത്ത് മഴക്കെടുതി; കണ്‍ട്രോള്‍ റൂം തുറന്നു"
english_title: "kerala rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5494/kerala-rain"
published_at: "2021-10-16T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616a88e8d09f4_I-49.jpg"
keywords: []
---

# സംസ്ഥാനത്ത് മഴക്കെടുതി; കണ്‍ട്രോള്‍ റൂം തുറന്നു

> **Lead Summary:** **സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതോടെ കണ്‍ട്രോള്‍ റൂം തുറന്നു. **

## Article Content

**സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതോടെ കണ്‍ട്രോള്‍ റൂം തുറന്നു. **

**
**തിരുവനന്തപുരത്ത് 24 മണിക്കൂറും തുറന്നിരിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു പ്രവര്‍ത്തിക്കും. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് കനത്ത മഴ തുടരുന്നത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രാവിലെ പത്ത് മണിക്ക് പുറപ്പെടുവിച്ച മഴ അലര്‍ട്ടില്‍ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. റാന്നി അടക്കം പത്തനംതിട്ടയില പല ഭാ​ഗത്തും വെള്ളം കയറിത്തുടങ്ങി. താഴ്ന്ന ഇടങ്ങളിലെ റോഡുകളില്‍ പലതും വെള്ളം കയറി നിറഞ്ഞ അവസ്ഥയിലാണ്. കൊല്ലത്ത് ആയൂര്‍- അഞ്ചല്‍ റോഡ് ഇടിഞ്ഞു. കല്ലടയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാ​ഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി പുല്ലുപാറയ്ക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. ഇതേ തുടര്‍ന്ന് കൊട്ടാരക്കര - ദിന്ധുക്കള്‍ ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. തെന്മല ആര്യങ്കാവ് പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. മണ്ണ് മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5494/kerala-rain)