---
title: " മുതിയങ്ങ പാച്ചപ്പൊയിലിൽ വീടിന് നേരെ ആക്രമണം"
english_title: "Attack on house in Muthiyanga Pachapoil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54946/attack-on-house-in-muthiyanga-pachapoil"
published_at: "2022-07-14T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cff93b95000_PicsArt_07-14-04.37.31.jpg"
keywords: []
---

#  മുതിയങ്ങ പാച്ചപ്പൊയിലിൽ വീടിന് നേരെ ആക്രമണം

> **Lead Summary:** കണ്ണൂർ കൂത്തുപറമ്പിനടുത്ത മുതിയങ്ങ പാച്ചപ്പൊയിലിൽ വീടിന് നേരെ ആക്രമണം. വലിയ പറമ്പത്ത് ആലക്കാടൻ രാജീവന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വടി ഉപയോഗിച്ച് വീടിന്റെ ജനൽ ചില്ലുകൾ തകർത്ത നിലയിലാണ് ഉള്ളത് .

## Article Content

കണ്ണൂർ കൂത്തുപറമ്പിനടുത്ത മുതിയങ്ങ പാച്ചപ്പൊയിലിൽ വീടിന് നേരെ ആക്രമണം. വലിയ പറമ്പത്ത് ആലക്കാടൻ രാജീവന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വടി ഉപയോഗിച്ച് വീടിന്റെ ജനൽ ചില്ലുകൾ തകർത്ത നിലയിലാണ് ഉള്ളത് .

ഏതാനും നാളുകളായി വീട് പൂട്ടിയിട്ട നിലയിലാണ് ഉണ്ടായിരുത്. രാജീവന്റെ കാറിന്റെ ചില്ലുകളും രണ്ടു മാസങ്ങൾക്ക് മുമ്പ് തകർത്തിരുന്നു. കതിരൂർ പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54946/attack-on-house-in-muthiyanga-pachapoil)