---
title: "പത്രം വായിക്കുന്നവർ പോലും നിങ്ങൾക്ക് പ്രശ്‌നക്കാരാണോ; എൻഐഎയെ വിമർശിച്ച് ചീഫ് ജസ്റ്റിസ്"
english_title: "Chief Justice criticizes NIA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54956/chief-justice-criticizes-nia"
published_at: "2022-07-14T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d0007e46c32_Screenshot_2022-07-14-17-09-16-65_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# പത്രം വായിക്കുന്നവർ പോലും നിങ്ങൾക്ക് പ്രശ്‌നക്കാരാണോ; എൻഐഎയെ വിമർശിച്ച് ചീഫ് ജസ്റ്റിസ്

> **Lead Summary:** എൻഐഎയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ. പത്രം വായിക്കുന്നവർ പോലും എൻഐഎക്ക് പ്രശ്‌നക്കാരാണോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. യുഎപിഎ കേസിൽ സഞ്ജയ് ജെയ്ൻ എന്നയാൾക്ക് ജാർഖണ്ഡ് ഹൈക്കോടതി നൽകിയ ജാമ്യം ശരിവെച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.

## Article Content

എൻഐഎയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ. പത്രം വായിക്കുന്നവർ പോലും എൻഐഎക്ക് പ്രശ്‌നക്കാരാണോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. യുഎപിഎ കേസിൽ സഞ്ജയ് ജെയ്ൻ എന്നയാൾക്ക് ജാർഖണ്ഡ് ഹൈക്കോടതി നൽകിയ ജാമ്യം ശരിവെച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.

എൻഐഎ നൽകിയ ഹർജി ചീഫ് ജസ്റ്റിസിന്റെ ബഞ്ച് തള്ളി. ആധുനിക് പവർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് എന്ന കമ്പനിയുടെ ജനറൽ മാനേജരാണ് സഞ്ജയ് ജെയ്ൻ. 2018ൽ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാളെ എൻഐഎ കസ്റ്റഡിയിൽ എടുത്തു.

യുഎപിഎ പ്രകാരമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.2021ൽ ജെയ്‌ന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.നിരോധിത മാവോയിസ്റ്റ് സംഘടനയുടെ നേതാവിനെ സന്ദർശിച്ചെന്ന കാരണത്താൽ യുഎപിഎ നിലനിൽക്കുമോയെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54956/chief-justice-criticizes-nia)