---
title: "നീറ്റ് യുജി പരീക്ഷക്ക് മാറ്റമില്ല: ഹർജികള്‍ ദില്ലി ഹൈക്കോടതി തള്ളി, പരീക്ഷ ഞായറാഴ്ച നടക്കും"
english_title: "NEET UG exam remains unchanged"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54957/neet-ug-exam-remains-unchanged"
published_at: "2022-07-14T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d00113d18e1_neat-logo-simple-rgb_2_orig.jpg"
keywords: []
---

# നീറ്റ് യുജി പരീക്ഷക്ക് മാറ്റമില്ല: ഹർജികള്‍ ദില്ലി ഹൈക്കോടതി തള്ളി, പരീക്ഷ ഞായറാഴ്ച നടക്കും

> **Lead Summary:** **ദില്ലി: **നീറ്റ് പരീക്ഷ മാറ്റിവക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികള്‍ ദില്ലി ഹൈക്കോടതി തള്ളി. അടുത്ത് അടുത്ത് വിവിധ പരീക്ഷകൾ വരുന്നത് വിദ്യാർത്ഥികളെ വളരെ ഏറെ ബാധിക്കുമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു.

## Article Content

**ദില്ലി: **നീറ്റ് പരീക്ഷ മാറ്റിവക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികള്‍ ദില്ലി ഹൈക്കോടതി തള്ളി. അടുത്ത് അടുത്ത് വിവിധ പരീക്ഷകൾ വരുന്നത് വിദ്യാർത്ഥികളെ വളരെ ഏറെ ബാധിക്കുമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു.

പരീക്ഷ പേടിയിൽ 17 പേർ ആത്മഹത്യ ചെയ്തു. ദേശീയ തലത്തിലുള്ള പരീക്ഷയാണ്. ജൂണിലാണ് സിബിഎസ്ഇ പരീക്ഷ തീർന്നത്. വിദ്യാർത്ഥികൾക്ക് സമയം കിട്ടിയിട്ടില്ലെന്നും ഹർജിക്കാർ  വാദിച്ചു. 15 വിദ്യാർത്ഥികളുടെ മാത്രം ഹർജിയിൽ പരീക്ഷ മാറ്റിവെക്കാൻ എങ്ങനെ പറയുമെന്ന് കോടതി ചോദിച്ചു. കൊവിഡ് സാഹചര്യത്തിൽ പരീക്ഷ മാറ്റി വെച്ച പോലെയല്ല നിലവിലെന്ന് കോടതി നിരീക്ഷിച്ചു.

പരീക്ഷകൾ മാറ്റിവെക്കണമെന്നത് സ്ഥിരമായ ആവശ്യമായി മാറുകയാണെന്ന്  നാഷണൽ ടെസ്റ്റിംഗ് ഏജൻസി  വ്യക്തമാക്കി. പരീക്ഷ മാറ്റിവക്കണമെന്ന ഹര്‍ജികള്‍ തള്ളി കോടതി ഉത്തരവിട്ടു .നീറ്റ്  പരീക്ഷ ഞായറാഴ്ച്ച തന്നെ നടക്കും. വിദ്യാർത്ഥികൾ നൽകിയ ഹർജിയായത് കൊണ്ട് മാത്രം ഹർജിക്കാരെ വിമർശിക്കുകയോ കോടതി ചെലവിന് പണം ഈടാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി, എം ബി ബി എസ് അടക്കം ബിരുദ പ്രവേശനത്തിനുള്ള പരീക്ഷയാണ് നീറ്റ്. 18 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54957/neet-ug-exam-remains-unchanged)