---
title: "മൂന്ന് പേരും രോഗികളായ നിര്‍ധന കുടുംബം ചികിത്സാ സഹായം തേടുന്നു"
english_title: "A needy family, three of whom are sick, is seeking medical help"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54958/a-needy-family-three-of-whom-are-sick-is-seeking-medical-help"
published_at: "2022-07-14T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d00344a01f1_Picsart_22-07-14_17-20-56-437.jpg"
keywords: []
---

# മൂന്ന് പേരും രോഗികളായ നിര്‍ധന കുടുംബം ചികിത്സാ സഹായം തേടുന്നു

> **Lead Summary:**  കൽപ്പറ്റ: വൈത്തിരി പഞ്ചായത്തിലെ അയ്യപ്പന്‍കുന്ന് ലക്ഷംവീട് കോളനിയിലെ സുന്ദരനും കുടുംബവുമാണ് ജോലിക്ക് പോലും പോകാന്‍ സാധിക്കാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലുള്ളത്. സുന്ദരന്‍ കാന്‍സര്‍ രോഗിയും ഭാര്യ ലക്ഷ്മി രക്തം കട്ടപിടിക്കുന്ന അസുഖ ബാധിതയുമാണ്. ഇവരുടെ ഏക മകനും ഭിന്നശേഷിക്കാരനുമായ സജീവന്‍ ഹീമോഫീലിയ രോഗ ബാധിതനാണ്.

## Article Content

 കൽപ്പറ്റ: വൈത്തിരി പഞ്ചായത്തിലെ അയ്യപ്പന്‍കുന്ന് ലക്ഷംവീട് കോളനിയിലെ സുന്ദരനും കുടുംബവുമാണ് ജോലിക്ക് പോലും പോകാന്‍ സാധിക്കാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലുള്ളത്. സുന്ദരന്‍ കാന്‍സര്‍ രോഗിയും ഭാര്യ ലക്ഷ്മി രക്തം കട്ടപിടിക്കുന്ന അസുഖ ബാധിതയുമാണ്. ഇവരുടെ ഏക മകനും ഭിന്നശേഷിക്കാരനുമായ സജീവന്‍ ഹീമോഫീലിയ രോഗ ബാധിതനാണ്.

സജീവനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഓപ്പറേഷനായി വെല്ലൂരിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. മാത്രമല്ല രോഗ ബാധിതനായ സുന്ദരനും ഭാര്യയും തുടര്‍ ചികിത്സയിലുമാണ്. സജീവന്റെ ഓപ്പറേഷനും മൂവരുടെയും തുടര്‍ ചികിത്സക്കുമായി ലക്ഷക്കണക്കിന് രൂപ ആവശ്യമാണെന്നും കുടുംബത്തിന് താങ്ങാനുവന്നതിനപ്പുറമാണ് ഈ തുകയെന്നും സുന്ദരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2018ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച വീടിന്റെ പണിയും ഇനിയും പൂര്‍ത്തിയാകാനുണ്ട്. സുന്ദരൻ കുടുംബ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് വൈത്തിരി കനറാ ബേങ്കില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചതായും അറിയിച്ചു. അക്കൗണ്ട് നമ്പര്‍: 110040526361, ഐ എഫ് സി നമ്പര്‍: CNRB0000358.

വാര്‍ത്താ സമ്മേളനത്തില്‍ ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ കെ വി ശ്രീശന്‍, കണ്‍വീനര്‍ സി സി ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54958/a-needy-family-three-of-whom-are-sick-is-seeking-medical-help)