---
title: "എന്റെ നഗരം, ശുചിത്വനഗരം മേഖലാതല ശിൽപശാല മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും "
english_title: "Mvgovindhanmaster"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55018/mvgovindhanmaster"
published_at: "2022-07-15T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d0b73366a33_download.jpeg"
keywords: []
---

# എന്റെ നഗരം, ശുചിത്വനഗരം മേഖലാതല ശിൽപശാല മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും 

> **Lead Summary:** 'എന്റെ നഗരം, ശുചിത്വ നഗരം' എന്ന പേരിൽ നഗരസഭകൾക്കായി നടത്തുന്ന ശുചിത്വ പദ്ധതികളുടെ മേഖലാതല ശിൽപശാല തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

## Article Content

'എന്റെ നഗരം, ശുചിത്വ നഗരം' എന്ന പേരിൽ നഗരസഭകൾക്കായി നടത്തുന്ന ശുചിത്വ പദ്ധതികളുടെ മേഖലാതല ശിൽപശാല തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

ജൂലൈ 16 രാവിലെ 10 ന് ധർമ്മശാലയിലെ ഇന്ത്യൻ കോഫി ഹൗസ് ഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ആന്തൂർ നഗരസഭാ അധ്യക്ഷൻ പി മുകുന്ദൻ അധ്യക്ഷത വഹിക്കും.

സ്വച്ഛ് ഭാരത് മിഷൻ, ശുചിത്വ കേരളം പദ്ധതികളെക്കുറിച്ചും ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളെക്കുറിച്ചും വിദഗ്ധർ ക്ലാസെടുക്കും. നഗരസഭാ തലത്തിൽ ശുചിത്വ, മാലിന്യസംസ്‌കരണ പദ്ധതികൾ ഊർജിതമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

മേഖലാ ശിൽപശാലയിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, കാസർകോട്് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ, ശുചിത്വമിഷൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55018/mvgovindhanmaster)