---
title: "കാറ്റിലും മഴയിലും വ്യാപക നാശം "
english_title: "Widespread damage from wind and rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55028/widespread-damage-from-wind-and-rain"
published_at: "2022-07-15T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d0cbb25b9bf_PicsArt_07-15-07.35.29.jpg"
keywords: []
---

# കാറ്റിലും മഴയിലും വ്യാപക നാശം 

> **Lead Summary:** തില്ലങ്കേരി, ഇരിക്കൂർ, മരുതായി എന്നിവിടങ്ങളിൽ,ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണു വൈദ്യുത ബന്ധം തക രാറിലാവുകയും ഗതാഗത തടസം നേരിടുകയും ചെയ്തു.

## Article Content

തില്ലങ്കേരി, ഇരിക്കൂർ, മരുതായി എന്നിവിടങ്ങളിൽ,ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണു വൈദ്യുത ബന്ധം തക രാറിലാവുകയും ഗതാഗത തടസം നേരിടുകയും ചെയ്തു.

നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച്അ സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ലിഷാദിന്റെ നേതൃത്വത്തിൽ മട്ടന്നൂർ അഗ്നി രക്ഷാ സേന എത്തി മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ദിലീഷ്, സുകുമാരൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രവീൺകുമാർ, ആദർശ്, റിജു, മിഥുൻ, സഫീർ, സിമിത്, രതീഷ്, ശ്രീനാഥ്‌, ഹോംഗാർഡ് മാരായ സുരേന്ദ്രൻ, ശ്രീധരൻ, സുരേഷ്ബാബു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55028/widespread-damage-from-wind-and-rain)