---
title: "മണിയുടെ പരാമർശത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു"
english_title: "Opposition uproar in the Legislative Assembly over Mani's remarks."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55068/opposition-uproar-in-the-legislative-assembly-over-manis-remarks"
published_at: "2022-07-15T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d0fa9ec5b36_Screenshot_2022-07-15-10-56-29-772_com.opera.mini.native.jpg"
keywords: []
---

# മണിയുടെ പരാമർശത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

> **Lead Summary:** കെ കെ രമക്കെതിരായ എംഎം മണിയുടെ പരാമർശത്തെ ചൊല്ലി നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. മണി മാപ്പ് പറയണെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിൽ തന്നെ ബഹളം ആരംഭിക്കുകയായിരുന്നു.കോടതി വിധിയല്ല, പാർട്ടി കോടതി വിധിയാണ് ടിപി ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിച്ചതെന്ന് വി ഡി സതീശൻ പറഞ്ഞു

## Article Content

കെ കെ രമക്കെതിരായ എംഎം മണിയുടെ പരാമർശത്തെ ചൊല്ലി നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. മണി മാപ്പ് പറയണെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിൽ തന്നെ ബഹളം ആരംഭിക്കുകയായിരുന്നു.കോടതി വിധിയല്ല, പാർട്ടി കോടതി വിധിയാണ് ടിപി ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിച്ചതെന്ന് വി ഡി സതീശൻ പറഞ്ഞു

ഒരു കോളജ് വിദ്യാർഥി കൊല്ലപ്പെട്ടപ്പോൾ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വം എന്ന് പറഞ്ഞവരാണ് ഇപ്പോൾ ബഹളം വെക്കുന്നതെന്ന് മന്ത്രി പി രാജീവ് തിരിച്ചടിച്ചു. എന്നാൽ മണിയുടേത് സ്ത്രീവിരുദ്ധ പരാമർശമാണെന്നും ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള പാർട്ടി കോടതി വിധിക്ക് പിന്നിലെ ജഡ്ജി ആരാണെന്ന് തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്ന് വി ഡി സതീശൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55068/opposition-uproar-in-the-legislative-assembly-over-manis-remarks)