---
title: "മങ്കി പോക്‌സ്: കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും, രോഗിയുമായി സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ"
english_title: "Monkey Pox: Central team to reach Kerala today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55071/monkey-pox-central-team-to-reach-kerala-today"
published_at: "2022-07-15T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d0fd5d320e5_Screenshot_2022-07-15-11-00-47-75_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# മങ്കി പോക്‌സ്: കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും, രോഗിയുമായി സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ

> **Lead Summary:** മങ്കി പോക്‌സ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാലംഗ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. ആരോഗ്യവകുപ്പിന് വേണ്ട നിർദേശങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഘം നൽകും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു അംഗവും ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഉപദേഷ്ടാവും രണ്ട് ഡോക്ടർമാരുമാണ് സംഘത്തിലുള്ളത്.

## Article Content

മങ്കി പോക്‌സ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാലംഗ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. ആരോഗ്യവകുപ്പിന് വേണ്ട നിർദേശങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഘം നൽകും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു അംഗവും ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഉപദേഷ്ടാവും രണ്ട് ഡോക്ടർമാരുമാണ് സംഘത്തിലുള്ളത്.

കേരളത്തിലെ സ്ഥിതി കേന്ദ്രം നിരീക്ഷിച്ച് വരികയാണ്. മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ കൂടുതൽ പേരെ ആവശ്യമെങ്കിൽ ആശുപത്രികളിലെ നിരീക്ഷണത്തിലേക്ക് മാറ്റാൻ നടപടിയെടുക്കും.

പോസീറ്റീവ് ആയ കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ അടുത്ത് യാത്ര ചെയ്ത 11 പേരുണ്ടായിരുന്നു.ഇവരോട് സ്വയം നിരീക്ഷണം പാലിക്കാനും ലക്ഷണങ്ങൾ കണ്ടെത്തിയാൽ പരിശോധിക്കാനുമാണ് നിർദേശം നൽകിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55071/monkey-pox-central-team-to-reach-kerala-today)