---
title: "ആർദ്ര കേരള പുരസ്‌കാരം തില്ലങ്കേരി പഞ്ചയത്ത് നേടി "
english_title: "Tillankeri Panchayat won Ardra Kerala award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55079/tillankeri-panchayat-won-ardra-kerala-award"
published_at: "2022-07-15T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d10459b05b4_Picsart_22-07-15_11-37-51-858.jpg"
keywords: []
---

# ആർദ്ര കേരള പുരസ്‌കാരം തില്ലങ്കേരി പഞ്ചയത്ത് നേടി 

> **Lead Summary:** തില്ലങ്കേരി: ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച തദ്ദേശ സ്ഥാപപനങ്ങൾക്കുള്ള ആർദ്ര കേരള പുരസ്‌കാരം തില്ലങ്കേരി പഞ്ചായത്ത് ഏറ്റു വാങ്ങി .

## Article Content

തില്ലങ്കേരി: ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച തദ്ദേശ സ്ഥാപപനങ്ങൾക്കുള്ള ആർദ്ര കേരള പുരസ്‌കാരം തില്ലങ്കേരി പഞ്ചായത്ത് ഏറ്റു വാങ്ങി .

കേരള സർവ്വകലാശാല സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ നിന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് , മന്ത്രി എം വി ഗോവിന്ദൻ എന്നിവരിൽ നിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി , മെഡിക്കൽ ഓഫീസർ ഡോ ച്ഛസ്മ കെ , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമിറ്റി പി കെ രതീഷ് , പഞ്ചായത്ത് അസിസ്റ് സെക്രട്ടറി രമേശൻ , സി വി രാധാകൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി .

ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക , സാന്ത്വന പരിപാടികൾ , പകർച്ച വ്യതി പ്രവർത്തനങ്ങൾ , കോവിഡ് പ്രതിരോധ പ്രവർത്തനം , രോഗ പ്രതിരോധ കുത്തിവെയ്പ്പ് , ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടികൾ , എന്നീ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് പഞ്ചായത്ത് ജില്ലയിൽ രണ്ടാം സ്ഥാനം അർഹമായത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55079/tillankeri-panchayat-won-ardra-kerala-award)