---
title: "വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു"
english_title: "Vidyarangam Kala Sahitya Vedi was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55135/vidyarangam-kala-sahitya-vedi-was-inaugurated"
published_at: "2022-07-15T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d1393ed24e9_Picsart_22-07-15_15-23-23-284.jpg"
keywords: []
---

# വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

> **Lead Summary:** കരിക്കോട്ടക്കരി : കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ 2022 - 23 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം പ്രമുഖ കഥാകൃത്ത് ഷാജു പാറയ്ക്കൽ നിർവ്വഹിച്ചു. സ്കൂൾ അസി. മാനേജർ ഫാ. റൂബിൾ മാർട്ടിൻ കുര്യൻ മാമ്പുഴയ്ക്കൽ (എസ്.ജെ) അധ്യക്ഷതവഹിച്ചു.

## Article Content

കരിക്കോട്ടക്കരി : കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ 2022 - 23 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം പ്രമുഖ കഥാകൃത്ത് ഷാജു പാറയ്ക്കൽ നിർവ്വഹിച്ചു. സ്കൂൾ അസി. മാനേജർ ഫാ. റൂബിൾ മാർട്ടിൻ കുര്യൻ മാമ്പുഴയ്ക്കൽ (എസ്.ജെ) അധ്യക്ഷതവഹിച്ചു.

സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ്, പി.ടി.എ പ്രസിഡന്റ് ദേവസ്യ കൊടിയംപ്ലാക്കൽ, മദർ പി.ടി.എ പ്രസിഡന്റ് ലിജി സാം, മാസ്റ്റർ ആൻസ്ബർട്ട് ജോൺ സോണി, ഡേവിസ് ബെന്നി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55135/vidyarangam-kala-sahitya-vedi-was-inaugurated)