---
title: "മങ്കിപോക്‌സ്: എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം, അഞ്ച് ജില്ലകളിൽ പ്രത്യേക ജാഗ്രത"
english_title: "Monkeypox: Alert for all districts, special alert for five districts."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55144/monkeypox-alert-for-all-districts-special-alert-for-five-districts"
published_at: "2022-07-15T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d13cfac6b62_1657879787965.jpg"
keywords: []
---

# മങ്കിപോക്‌സ്: എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം, അഞ്ച് ജില്ലകളിൽ പ്രത്യേക ജാഗ്രത

> **Lead Summary:** സംസ്ഥാനത്ത് കുരങ്ങു പനിയുടെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിൽ അഞ്ച് ജില്ലകളിൽ പ്രത്യേക ജാഗ്രതയ്ക്കും നിർദേശമുണ്ട്. രോഗബാധിതൻ സഞ്ചരിച്ച വിമാനത്തിൽ സഞ്ചരിച്ചവർ ഈ ജില്ലക്കാരാണെന്നതിനാനാലാണ് ജാഗ്രത കടുപ്പിക്കുന്നത്.

## Article Content

സംസ്ഥാനത്ത് കുരങ്ങു പനിയുടെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിൽ അഞ്ച് ജില്ലകളിൽ പ്രത്യേക ജാഗ്രതയ്ക്കും നിർദേശമുണ്ട്. രോഗബാധിതൻ സഞ്ചരിച്ച വിമാനത്തിൽ സഞ്ചരിച്ചവർ ഈ ജില്ലക്കാരാണെന്നതിനാനാലാണ് ജാഗ്രത കടുപ്പിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിൽ നിന്നുള്ളവർ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാൽ ആ ജില്ലകൾക്ക് പ്രത്യേക ജാഗ്രത നൽകിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവർത്തകർ ഇവരെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നതാണ്. ഇവർക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ കോവിഡ് ഉൾപ്പെടെയുള്ള പരിശോധന നടത്തുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55144/monkeypox-alert-for-all-districts-special-alert-for-five-districts)