---
title: "ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ പോലീസ് സമ്പൂർണ്ണ പരാജയം:  കെ സി വേണുഗോപാൽ "
english_title: "Police complete failure in Gandhi statue vandalism case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55149/police-complete-failure-in-gandhi-statue-vandalism-case"
published_at: "2022-07-15T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d14379b64c5_Picsart_22-07-15_16-05-22-530.jpg"
keywords: []
---

# ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ പോലീസ് സമ്പൂർണ്ണ പരാജയം:  കെ സി വേണുഗോപാൽ 

> **Lead Summary:** പയ്യന്നൂർ: ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ പോലീസ് സമ്പൂർണ്ണ പരാജയം ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. പയ്യന്നൂരിൽ തകർക്കപ്പെട്ട ഗാന്ധി മന്ദിരവും ഗാന്ധി പ്രതിമയും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

പയ്യന്നൂർ: ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ പോലീസ് സമ്പൂർണ്ണ പരാജയം ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. പയ്യന്നൂരിൽ തകർക്കപ്പെട്ട ഗാന്ധി മന്ദിരവും ഗാന്ധി പ്രതിമയും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധി പ്രതിമ തകർക്കപ്പെട്ട് ഒരു മാസവും രണ്ടു ദിവസവും പിന്നിട്ടിട്ടും രണ്ടുപേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. പതിനഞ്ച് പേരിൽ കൂടുതൽ ആസൂത്രിതമായി ചെയ്ത കൃത്യം ആണിതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ സ്ത്രീകൾക്ക് ആകെ അഭിമാനിക്കാൻ തക്ക വ്യക്തിത്വത്തിന് ഉടമയായ കെ കെ രമയെ അപമാനിച്ച സംഭവം തന്നെ വളരെ ഏറെ വേദനിപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

എംഎം മണിയുടെ ഈ പ്രസംഗത്തെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിച്ച് അദ്ദേഹത്തിന് ക്ലീൻ സർട്ടിഫിക്കറ്റ് നൽകിയത് വളരെയേറെ അപകടകരമായ സംഗതി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കളായ വി സി നാരായണൻ, അഡ്വ ഡികെ ഗോപിനാഥ് ,കെ ജയരാജ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55149/police-complete-failure-in-gandhi-statue-vandalism-case)