---
title: "കാലവർഷക്കെടുതിയിൽ ജില്ലയിൽ 18 വീടുകള്‍ തകര്‍ന്നു"
english_title: "18 houses were destroyed in the district due to monsoon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55160/18-houses-were-destroyed-in-the-district-due-to-monsoon"
published_at: "2022-07-15T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d14eb6c3650_images_(12).jpeg"
keywords: []
---

# കാലവർഷക്കെടുതിയിൽ ജില്ലയിൽ 18 വീടുകള്‍ തകര്‍ന്നു

> **Lead Summary:** **കണ്ണൂർ : **കാലവർഷക്കെടുതിയിൽ ജില്ലയില്‍ നാശനഷ്ടം തുടരുന്നു. ഒരു വീട് പൂര്‍ണ്ണായും 17 വീട് ഭാഗികമായും തകര്‍ന്നു. കണ്ണൂര്‍ താലൂക്ക് മുഴപ്പിലങ്ങാട് വില്ലേജിലെ ഖദീജയുടെ വീട് പൂര്‍ണമായും തകര്‍ന്നു. എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിസരത്തെ കെ രാജന്റെ വീടിന്റെ മേല്‍ക്കുര കാറ്റില്‍ തകര്‍ന്നു. കണ്ണാടിപറമ്പ് വില്ലേജിലെ മാലോട്ട് മീത്തലെ പുരയില്‍ കാര്‍ത്ത്യായനി, മാവിലായി വില്ലേജ് പൊതുവാച്ചേരിയിലെ പട്ടറേത്ത് ജമീല എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു.

## Article Content

**കണ്ണൂർ : **കാലവർഷക്കെടുതിയിൽ ജില്ലയില്‍ നാശനഷ്ടം തുടരുന്നു. ഒരു വീട് പൂര്‍ണ്ണായും 17 വീട് ഭാഗികമായും തകര്‍ന്നു. കണ്ണൂര്‍ താലൂക്ക് മുഴപ്പിലങ്ങാട് വില്ലേജിലെ ഖദീജയുടെ വീട് പൂര്‍ണമായും തകര്‍ന്നു. എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിസരത്തെ കെ രാജന്റെ വീടിന്റെ മേല്‍ക്കുര കാറ്റില്‍ തകര്‍ന്നു. കണ്ണാടിപറമ്പ് വില്ലേജിലെ മാലോട്ട് മീത്തലെ പുരയില്‍ കാര്‍ത്ത്യായനി, മാവിലായി വില്ലേജ് പൊതുവാച്ചേരിയിലെ പട്ടറേത്ത് ജമീല എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു.

പയ്യന്നൂര്‍ താലൂക്ക് പുളിങ്ങോം വില്ലേജിലെ വയലായിയില്‍ പൊതുമരാമത്ത് റോഡിന് കുറുകെ മരം കടപുഴകി വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കെ എസ് ഇ ബി ജീവനക്കാരനായ ചുണ്ട വിളക്കുവട്ടം സ്വദേശി രാജീവന്റെ ബൈക്കിന് മുകളിലായാണ് മരം വീണത്. ആളപായമില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ച് നീക്കിയത്. വയലായി ബസ് ഷെല്‍ട്ടറിന് സമീപം സ്‌കൂട്ടറിന് മുകളില്‍ മരം വീണ് പാടിച്ചാല്‍ സ്വദേശി സൂരജിന് പരിക്കേറ്റു. ഇദ്ദേഹത്തെ ചെറുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലശ്ശേരി താലൂക്കില്‍ 10 വീടുകള്‍ ഭാഗികമായി തര്‍കര്‍ന്നു. പിണറായി വില്ലേജിലെ സമീറ മന്‍സിലില്‍ സമീറ, ദാറുല്‍ ഫറയിലെ ഷമീമ, എരഞ്ഞോളിയിലെ കില്ലിയോട്ടുചാലില്‍ ബാലകണ്ടി മാതു, തലശ്ശേരി വില്ലേജിലെ കൃഷ്ണന്‍ ഓടഞ്ചേരി, പണ്ടന്‍കുന്നത്തെ കരുവാത്ത് സുരേന്ദ്രന്‍ എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ധര്‍മടം വില്ലേജിലെ മൂസ, ആലോറ പവിത്രന്‍, പി.കെ രവീന്ദ്രന്‍, രേഷ്മ, കെ. അമല എന്നിവരുടെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. മരം വീണ് മേലൂരിലെ കെ ചന്ദ്രിയുടെ ചായക്കട ഭാഗികമായി തകര്‍ന്നു.

ഇരിട്ടി താലൂക്ക് പായം വില്ലേജിലെ വള്ളിക്കാട്ടില്‍ ജോസഫ് മാമച്ചന്റെ വീടിന്റെ മേല്‍ക്കുര കാറ്റില്‍ തകര്‍ന്നു. ചാവശ്ശേരി വില്ലേജില്‍ ആവട്ടിയിലെ കെ ദാമോദരന്‍, പാര്‍വതി നിലയത്തില്‍ ഭാനുമതി എന്നിവരുടെ വീടിനു മുകളില്‍ മരം പൊട്ടി വീണ് നാശനഷ്ടമുണ്ടായി. കച്ചേരിക്കടവിലെ കല്ലുപ്രായില്‍ സിനുവിന്റെ വീട്ടുമുറ്റം ഇടിഞ്ഞു. മരം വീണ് അങ്ങാടിക്കടവിലെ എം ഡി മാത്യുവിന്റെ പശുത്തൊഴുത്ത് പൂര്‍ണമായും തകര്‍ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55160/18-houses-were-destroyed-in-the-district-due-to-monsoon)