---
title: "മലബാറിലെ എയർ കാർഗോ ഹബ്ബായി കണ്ണൂർ വിമാനതാവളത്തെ മാറ്റും: മുഖ്യമന്ത്രി"
english_title: "Air cargo hub in Malabar to change Kannur airport: CM"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5521/air-cargo-hub-in-malabar-to-change-kannur-airport-cm"
published_at: "2021-10-16T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616aa0907f623_IMG-20211016-WA0055.jpg"
keywords: []
---

# മലബാറിലെ എയർ കാർഗോ ഹബ്ബായി കണ്ണൂർ വിമാനതാവളത്തെ മാറ്റും: മുഖ്യമന്ത്രി

> **Lead Summary:** മട്ടന്നൂർ:മലബാറിലെ എയർ കാർഗോ ഹബ്ബായി കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിലെ അന്താരാഷ്ട്ര കാർഗോ കോംപ്ളക്സ് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, കുടക്, ഗൂഡല്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ള ചരക്ക് നീക്കം സാധ്യമാവുകയാണ്.

## Article Content

മട്ടന്നൂർ:മലബാറിലെ എയർ കാർഗോ ഹബ്ബായി കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിലെ അന്താരാഷ്ട്ര കാർഗോ കോംപ്ളക്സ് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, കുടക്, ഗൂഡല്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ള ചരക്ക് നീക്കം സാധ്യമാവുകയാണ്.

വികസന കാര്യത്തിൽ നാഴികക്കല്ലായി കോംപ്ലക്സ് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ചരക്കു നീക്കത്തിൻ്റെ ഉദ്ഘാടനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

9000 ചതുരശ്രമീറ്ററുള്ള കാര്‍ഗോ കോംപ്ലക്സില്‍ 12000 മെട്രിക് ടണ്‍ ചരക്ക് നീക്കത്തിന് ശേഷിയുണ്ട്. അന്താരാഷ്ട്ര കാര്‍ഗോ ആരംഭിക്കുന്നതോടെ ഉത്തരമലബാറിലെ വാണിജ്യ വ്യവസായിക കാര്‍ഷിക മേഖലയ്ക്ക് പുതിയ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാര്‍ഷിക ഉത്‍പാദനം വര്‍ധിപ്പിക്കാനും അതു വഴി ചെറുകിട നാമമാത്ര കര്‍ഷകരുള്‍പ്പെയുള്ളവര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപണനം വര്‍ധിപ്പിക്കാനും സാധിക്കും. കൈത്തറിക്ക് പേരുകേട്ട ജില്ലയിലെ കൈത്തറി തുണിത്തരങ്ങളുടെ കയറ്റുമതിയും വര്‍ധിക്കും. കഴിഞ്ഞ ഫിബ്രവരിയിലാണ് കോര്‍ഗോ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തത് നിലവില്‍ ആഭ്യന്തര കാര്‍ഗോ സര്‍വ്വീസാണ് നടക്കുന്നത്. മന്ത്രി എം വി ഗോവിന്ദന്‍ അധ്യക്ഷനായി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5521/air-cargo-hub-in-malabar-to-change-kannur-airport-cm)