---
title: "പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കരുത്; പുതിയ വിലക്കുമായി കേന്ദ്രം"
english_title: "Center with new ban"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55282/center-with-new-ban"
published_at: "2022-07-16T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d257e1cd692_Screenshot_2022-07-16-11-40-16-52_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കരുത്; പുതിയ വിലക്കുമായി കേന്ദ്രം

> **Lead Summary:** പാർലമെന്റിൽ വളപ്പിൽ പ്രതിഷേധവും ധർണയും സത്യാഗ്രഹവും വിലക്കിയതിന് പിന്നാലെ മറ്റൊരു വിലക്ക് കൂടി. പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിനാണ് പുതിയ വിലക്ക്.തുടർച്ചയായുള്ള പ്രതിപക്ഷ പ്രതിഷേധം വിലക്കിലൂടെ മറികടക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.

## Article Content

പാർലമെന്റിൽ വളപ്പിൽ പ്രതിഷേധവും ധർണയും സത്യാഗ്രഹവും വിലക്കിയതിന് പിന്നാലെ മറ്റൊരു വിലക്ക് കൂടി. പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിനാണ് പുതിയ വിലക്ക്.തുടർച്ചയായുള്ള പ്രതിപക്ഷ പ്രതിഷേധം വിലക്കിലൂടെ മറികടക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.

ലഘുലേഖകൾ, ചോദ്യാവലികൾ, വാർത്താ കുറിപ്പുകൾ വിതരണം ചെയ്യാൻ പാടില്ലെന്നും നിർദേശമുണ്ട്.  അച്ചടിച്ചവ വിതരണം ചെയ്യണമെങ്കിൽ മുൻകൂർ അനുമതി തേടണം. ഇതടങ്ങിയ മാർഗനിർദേശങ്ങൾ എംപിമാർക്ക് കൈമാറിയിട്ടുണ്ട്. വിലക്ക് നേരത്തെ തന്നെ ഉണ്ടായിരുന്നതാണെന്നും ഇത് പാലിക്കണമെന്നുമാണ് നിർദേശത്തിലുള്ളത്.

കഴിഞ്ഞ ദിവസം അറുപതോളം വാക്കുകൾ പാർലമെന്റിൽ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. അഴിമതി, സേച്ഛ്വാധിപതി, നാട്യക്കാരൻ, കൊവിഡ് പരത്തുന്നവൻ, ഖലിസ്ഥാനി, വിനാശികാരി തുടങ്ങിയ അറുപതോളം പദങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത് ഇതിന് പിന്നാലെയാണ് ധർണയും സത്യാഗ്രഹവുമൊക്കെ വിലക്കി സെക്രട്ടറി ജനറൽ ഉത്തരവിറക്കിയത്.ഇതും കഴിഞ്ഞാണ് പാർലമെന്റിൽ പ്ലക്കാർഡുകൾ പാടില്ലെന്ന പുതിയ വിലക്കും നിലവിൽ വരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55282/center-with-new-ban)