---
title: "ചുഴലിക്കാറ്റിൽ മലയോരത്ത് വ്യാപക നാശനഷ്ടം "
english_title: "Widespread damage in the hills due to the cyclone"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55294/widespread-damage-in-the-hills-due-to-the-cyclone"
published_at: "2022-07-16T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d264604c030_Picsart_22-07-16_12-39-47-199.jpg"
keywords: []
---

# ചുഴലിക്കാറ്റിൽ മലയോരത്ത് വ്യാപക നാശനഷ്ടം 

> **Lead Summary:** കണ്ണൂർ: ചുഴലിക്കാറ്റിൽ മലയോരത്ത് വ്യാപക നാശനഷ്ടം .അതി ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റ് ചെറുപുഴ പഞ്ചായത്തിലെ ചുണ്ട, വയലായി, ചുണ്ടതട്ടുമ്മൽ എന്നിവിടങ്ങളിലാണ് വ്യാപക നാശം വരുത്തിയത്. കനത്ത് പെയ്യുന്ന മഴയ്ക്കിടെ ഉണ്ടായ അപ്രതീഷിത ചുഴലിക്കാറ്റിൽ മരം വീണാണ് കൂടുതൽ അപകടം സംഭവിച്ചത്.

## Article Content

കണ്ണൂർ: ചുഴലിക്കാറ്റിൽ മലയോരത്ത് വ്യാപക നാശനഷ്ടം .അതി ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റ് ചെറുപുഴ പഞ്ചായത്തിലെ ചുണ്ട, വയലായി, ചുണ്ടതട്ടുമ്മൽ എന്നിവിടങ്ങളിലാണ് വ്യാപക നാശം വരുത്തിയത്. കനത്ത് പെയ്യുന്ന മഴയ്ക്കിടെ ഉണ്ടായ അപ്രതീഷിത ചുഴലിക്കാറ്റിൽ മരം വീണാണ് കൂടുതൽ അപകടം സംഭവിച്ചത്.

വയലായിയിൽ മുല്ലക്കര സാജുവിന്റെ കോഴി ഫാമും പശുത്തൊഴുത്തും മരം വീണ് തകർന്നു. റബ്ബർ, തെങ്ങ്, കവുങ്ങ്, തേക്ക് എന്നിവയും നിലംപൊത്തി. വയലായിൽ വെയിറ്റിംഗ് ഷെഡിന്റെ മുകളിലേയ്ക്ക് മരം വീണ് 3 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ചുഴലിക്കാറ്റിൽ മരം വീണ് 2 ഇരുചക്രവാഹനങ്ങളും, ഒരു കാറും ഭാഗികമായി തകർന്നു.

വയലായിൽ വെയിറ്റിംഗ് ഷെഡിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പല വീടുകളുടെയും മുകളിലേയ്ക്കാണ് തെങ്ങും മരങ്ങളും ഒടിഞ്ഞ് വീണത്. നൂറമാക്കൽ അഗസ്റ്റിന്റെ വീടിന്റെ മുകളിൽ തേക്ക് മരം വീണു. സജി വെട്ടുകല്ലാംകുഴിയുടെ റബർ മരങ്ങൾ ഒടിഞ്ഞു വീണു. ചെരുവിൽ കൂര്യന്റെ വീട്ടിന്റെ മേലെ തെങ്ങ് വീണു. കുടിയിൽ കൃഷ്ണൻ നമ്പ്യാരുടെ വീടിനും, കടയ്ക്കും മേലെ മരം പൊട്ടിവീണു.

രാജു കൊച്ചുകാലായിൽ , വെളിമറ്റം സജി, ബേബി കുരുവിളാനിക്കൽ, എൻ.കെ. തമ്പാൻ, എന്നിവരുടെ കൃഷിയിടങ്ങളിൽ വ്യാപക നാശം ഉണ്ടായി. പല സ്ഥലത്തും വീടുകൾക്ക് മേലെയാണ് മരം പൊട്ടിവീണത്. കപ്പ, വാഴ, കമുക്, പ്ലാവ് തേക്ക് എന്നിവയാണ് കാറ്റിൽ കടപുഴകിയത്. വയലായിൽ കെ.എസ്.ഇ.ബി ജീവനക്കാരൻ നാഷാദിന്റെ കാറിന്റെ മുകളിൽ മരം വീണ് കാറിന് കേടുപാടുകൾ പറ്റി.പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55294/widespread-damage-in-the-hills-due-to-the-cyclone)