---
title: "ഗ്രാമസഭാ തീരുമാനങ്ങളെ അട്ടിമറിക്കുന്നത് ജനകീയ ജനാധിപത്യത്തോടുള്ള വെല്ലുവിളി: പി.ടി. മാത്യൂ"
english_title: "Overturning Gram Sabha decisions is a challenge to popular democracy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55311/overturning-gram-sabha-decisions-is-a-challenge-to-popular-democracy"
published_at: "2022-07-16T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d26f5f9e861_Picsart_22-07-16_13-26-43-886.jpg"
keywords: []
---

# ഗ്രാമസഭാ തീരുമാനങ്ങളെ അട്ടിമറിക്കുന്നത് ജനകീയ ജനാധിപത്യത്തോടുള്ള വെല്ലുവിളി: പി.ടി. മാത്യൂ

> **Lead Summary:** കടന്നപ്പള്ളി: സി പി എം ഭരിക്കുന്ന കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ ഗ്രാമസഭാ തീരുമാനങ്ങളെ അട്ടിമറിക്കുന്നത് ജനകീയ ജനാധിപത്യത്തോടുള്ള വെല്ലുവിളിആണെന്ന് പി.ടി. മാത്യൂ പറഞ്ഞു. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിൽ യൂ ഡി എഫ് ജനപ്രതിനിധികളുടെ വാർഡുകളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യുഡിഎഫ് കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു UDF ജില്ലാ ചെയർമാൻ പി.ടി. മാത്യൂ.

## Article Content

കടന്നപ്പള്ളി: സി പി എം ഭരിക്കുന്ന കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ ഗ്രാമസഭാ തീരുമാനങ്ങളെ അട്ടിമറിക്കുന്നത് ജനകീയ ജനാധിപത്യത്തോടുള്ള വെല്ലുവിളിആണെന്ന് പി.ടി. മാത്യൂ പറഞ്ഞു. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിൽ യൂ ഡി എഫ് ജനപ്രതിനിധികളുടെ വാർഡുകളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യുഡിഎഫ് കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു UDF ജില്ലാ ചെയർമാൻ പി.ടി. മാത്യൂ.

പ്രതിഷേധ മാര്‍ച്ചില്‍ യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ കെ.ആലികുത്തി ഹാജി അധ്യക്ഷത വഹിച്ചു , കെപിസിസി മെമ്പര്‍ എം.പി.ഉണ്ണികൃഷ്ണൻ , യുഡിഎഫ് കല്യാശ്ശേരി നിയോജകമണ്ഡലം കൺവീനർ എസ്.കെ.പി. സക്കറിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.പി. ജനാർദ്ദനൻ , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ , കെ സ് വൈ എഫ് സംസ്ഥാന പ്രസിഡൻറ് സുധീഷ് കടന്നപ്പള്ളി , കടന്നപ്പള്ളി മുസ്തഫ സി.എ.ജോൺ , കെ.പി മുരളീധരൻ , ശിഹാബ് അലക്കാട്, എ.കെ.ശങ്കരൻ മാസ്റ്റർ , സി.ടി.വിജയൻ , കെ.പി.ജയചന്ദ്രൻ , പി.പി.നാരായണൻ , യുഡിഎഫ് ജനപ്രതിനിധികളായ എൻ.കെ.സുജിത്ത്, ജംഷീർ ആലക്കാട് ,ഷംസീറ അലി എന്നിവർ സംസാരിച്ചു.

കണ്ടോന്താറിൽ നിന്നും ആരംഭിച്ച മാർച്ച് യൂത്ത് കോൺമണ്ഡലം പ്രസിഡൻറ് മനോജ് കൈതപ്രം , കെ.കെ.പി.ബാലകൃഷ്ണൻ , അക്ഷയ് പറവൂർ, നിഷാദ് , പുഷ്പവല്ലി, തങ്കമണി , രാജേഷ് മല്ലപ്പള്ളി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55311/overturning-gram-sabha-decisions-is-a-challenge-to-popular-democracy)