---
title: "ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്കൂൾ കെട്ടിടോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു "
english_title: "V. Sivankutty inaugurated the school building"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55352/v-sivankutty-inaugurated-the-school-building"
published_at: "2022-07-16T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d29f7e64132_Picsart_22-07-16_16-52-14-182.jpg"
keywords: []
---

# ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്കൂൾ കെട്ടിടോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു 

> **Lead Summary:** കേളകം: ഒരു കോടി രൂപ ചിലവിൽ നിർമ്മിച്ച ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്കൂൾ കെട്ടിടോദ്ഘാടനം പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നടത്തി. സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി.അനീഷ് എൻഡോവ്മെൻ്റ് വിതരണം നടത്തി.

## Article Content

കേളകം: ഒരു കോടി രൂപ ചിലവിൽ നിർമ്മിച്ച ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്കൂൾ കെട്ടിടോദ്ഘാടനം പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നടത്തി. സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി.അനീഷ് എൻഡോവ്മെൻ്റ് വിതരണം നടത്തി.

വാദ്യമേളങ്ങളുടെയും ,മുത്തുക്കുടങ്ങളുടെയും അകമ്പടിയോടെ മന്ത്രിയെയും, വിശിഷ്ടാതാതിഥികളെയും നാട്ടുകാർ വരവേറ്റു. വി.എ.ശശീന്ദ്രവ്യാസ് പൂർവ്വ വിദ്യാർഥികളെ അനുമോദിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പൊതുവിദ്യാഭ്യാസ കോ-ഓർഡിനേറ്റർ പി.വി.പ്രദീപൻ, എ.ഇ.ഒ. ജി.ശ്രീകുമാർ, ബി.പി.സി. തുളസീദരൻ എന്നിവർ ആദരിച്ചു.

ജില്ലാപഞ്ചായത്തംഗം ജൂബിലി ചാക്കോ, കേളകം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തങ്കമ്മ മേലേക്കുറ്റ്, ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി ജോൺസൻ,പ്രഥമാധ്യാപിക പി.കെ.കുമാരി, പി.ടി.എ. പ്രസിഡൻ്റ് ഷിജോ പി. ചെറിയാൻ എന്നിവർ സംസാരിച്ചു.കേളകം ഗ്രാമപ്പഞ്ചായത്തംഗങ്ങൾ, വിവിധ സംഘടന പ്രതിനിധികൾ,, മത നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ,

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55352/v-sivankutty-inaugurated-the-school-building)