---
title: "പേരാവൂരിൽ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ മേള തുടങ്ങി"
english_title: "A health fair started in Peravoor under the leadership of taluk hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55361/a-health-fair-started-in-peravoor-under-the-leadership-of-taluk-hospital"
published_at: "2022-07-16T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2a3307badd_Picsart_22-07-16_17-07-42-442.jpg"
keywords: []
---

# പേരാവൂരിൽ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ മേള തുടങ്ങി

> **Lead Summary:** പേരാവൂർ : താലൂക്കാശുപത്രിയുടെ നേതൃത്വത്തിലുള്ള ബ്ലോക്ക് ആരോഗ്യ മേള പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തുടങ്ങി . സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു . സ്റ്റാളുകളുടെ ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ നിർവഹിച്ചു .

## Article Content

പേരാവൂർ : താലൂക്കാശുപത്രിയുടെ നേതൃത്വത്തിലുള്ള ബ്ലോക്ക് ആരോഗ്യ മേള പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തുടങ്ങി . സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു . സ്റ്റാളുകളുടെ ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ നിർവഹിച്ചു .

മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി . ബിന്ദു , പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം ശൈലജ ടീച്ചർ മൈഥിലി രമണൻ , പേരാവൂർ ടൗൺ വാർഡ് മെമ്പർ പൂക്കോത്ത് റജീന സിറാജ് , താലൂക്ക്        അസി. സുപ്രണ്ട് ഡോ . ഗ്രിഫിൻ സുരേന്ദ്രൻ , ഹെൽത്ത്‌. ഇൻസ്പെക്ടർ കെ . മോഹനൻ , പി.ആർ.ഒ കെ . രേഷ്മ എന്നിവർ സംസാരിച്ചു .

ആരോഗ്യവകുപ്പ് , ഐ.സി.ഡി.എ സ് , എക്സൈസ്, അഗ്നിരക്ഷാ സേന , കുടുംബശ്രീ , ആയുഷ് , ദേശീയ ആരോഗ്യ ദൗത്യം , കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്നിങ്ങനെ 18 സ്റ്റാളുകൾ മേളയിലുണ്ട്. മേളയിൽ എത്തുന്നവർക്ക് ദന്ത പരിശോധന ,കാഴ്ച പരിശോധന ,ബ്ലഡ് പ്രഷർ ഷുഗർ നിർണയം എന്നീ സൗകര്യങ്ങൾ സൗജന്യമാണ്. കലാ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ സെമിനാറുകൾ, എന്നിവയുമുണ്ടാവും. പേരാവൂർ ബ്ലോക്ക് പരിധിയിലെ മുഴുവൻ പഞ്ചായത്തുകളെയും കേന്ദ്രീകരിച്ചാണ് മേള.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55361/a-health-fair-started-in-peravoor-under-the-leadership-of-taluk-hospital)