---
title: "തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതി രേഖ ജൂലൈ 22ന് മുൻപ് സമർപ്പിക്കണം"
english_title: "Local bodies should submit the annual plan document before July 22"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55380/local-bodies-should-submit-the-annual-plan-document-before-july-22"
published_at: "2022-07-16T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2b1b66e863_images_(22).jpeg"
keywords: []
---

# തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതി രേഖ ജൂലൈ 22ന് മുൻപ് സമർപ്പിക്കണം

> **Lead Summary:** **കണ്ണൂർ : **ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും ജൂലൈ 22ന് മുമ്പ് വാർഷിക പദ്ധതി രേഖ സമർപ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു. ഡി പി സി ഹാളിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. പദ്ധതി രേഖ സമർപ്പിച്ച 20ൽ 18 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ആസൂത്രണ സമിതി അംഗീകരിച്ചു. ഗ്രാമപഞ്ചായത്തുകളായ ചെമ്പിലോട്, ചെറുതാഴം, പെരിങ്ങോം-വയക്കര, മലപ്പട്ടം, കടന്നപ്പള്ളി-പാണപ്പുഴ, ചെറുപുഴ, പാപ്പിനിശ്ശേരി, എഴോം, പേരാവൂർ, എരുവേശ്ശി, കണിച്ചാർ, മാലൂർ, അഞ്ചരക്കണ്ടി, പാട്യം, നടുവിൽ, ചെങ്ങളായി, ബ്ലോക്ക് പഞ്ചായത്തുകളായ തളിപ്പറമ്പ്, പേരാവൂർ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയാണ് ആസൂത്രണ സമിതി അംഗീകരിച്ചത്. രാമന്തളി, കതിരൂർ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി രേഖകൾ വ്യക്തത വരുത്താനായി മാറ്റിവച്ചു. ജൂലൈ 22ന് രാവിലെ 10.30 ന് ചേരുന്ന ആസൂത്രണ സമിതി യോഗം ഇവ പരിഗണിക്കും. 

## Article Content

**കണ്ണൂർ : **ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും ജൂലൈ 22ന് മുമ്പ് വാർഷിക പദ്ധതി രേഖ സമർപ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു. ഡി പി സി ഹാളിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. പദ്ധതി രേഖ സമർപ്പിച്ച 20ൽ 18 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ആസൂത്രണ സമിതി അംഗീകരിച്ചു. ഗ്രാമപഞ്ചായത്തുകളായ ചെമ്പിലോട്, ചെറുതാഴം, പെരിങ്ങോം-വയക്കര, മലപ്പട്ടം, കടന്നപ്പള്ളി-പാണപ്പുഴ, ചെറുപുഴ, പാപ്പിനിശ്ശേരി, എഴോം, പേരാവൂർ, എരുവേശ്ശി, കണിച്ചാർ, മാലൂർ, അഞ്ചരക്കണ്ടി, പാട്യം, നടുവിൽ, ചെങ്ങളായി, ബ്ലോക്ക് പഞ്ചായത്തുകളായ തളിപ്പറമ്പ്, പേരാവൂർ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയാണ് ആസൂത്രണ സമിതി അംഗീകരിച്ചത്. രാമന്തളി, കതിരൂർ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി രേഖകൾ വ്യക്തത വരുത്താനായി മാറ്റിവച്ചു. ജൂലൈ 22ന് രാവിലെ 10.30 ന് ചേരുന്ന ആസൂത്രണ സമിതി യോഗം ഇവ പരിഗണിക്കും. 

യോഗത്തിൽ സമിതി അംഗങ്ങളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, അഡ്വ ടി സരള, വി ഗീത, കെ താഹിറ, ലിസി ജോസഫ്, ഇ വിജയൻ മാസ്റ്റർ, സർക്കാർ നോമിനി കെ വി ഗോവിന്ദൻ, മുഖ്യമന്ത്രിയുടെ പ്രതിനിധി പി ബാലൻ, ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, ഡെപ്യൂട്ടി ഡി പി ഒ ടി രാജേഷ് മറ്റ് തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55380/local-bodies-should-submit-the-annual-plan-document-before-july-22)