---
title: " കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത: 5 ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55441/heavy-rain"
published_at: "2022-07-17T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d35fb4d9b06_Screenshot_20220717-063030.png"
keywords: []
---

#  കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത: 5 ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** **തിരുവനന്തപുരം:** വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

## Article Content

**തിരുവനന്തപുരം:** വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. അറബികടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളും, മഹാരാഷ്ട്ര മുതൽ ഗുജറാത്ത് വരെയായുള്ള ന്യൂനമർധ പാത്തിയുമാണ് കാലവർഷം ശക്തമായി തുടരാൻ കാരണം.

ന്യൂനമർദങ്ങൾ അകലുന്നതോടെ മഴയുടെ ശക്തി കുറയാനാണ് സാധ്യത. നാളെയോടെ മഴ കുറഞ്ഞേക്കും. കേരളാ തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് തടസ്സമില്ല. എന്നാൽ ഉയർന്ന തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ തീരമേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55441/heavy-rain)