---
title: "സ്കൂൾ ബസ്സിൽ നിന്ന് വിദ്യാർത്ഥി വീണ സംഭവം: റിപ്പോർട്ട് സമർപ്പിച്ചു "
english_title: "Schoolbus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55461/schoolbus"
published_at: "2022-07-17T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d38465c35d7_n4049395581658028774514486c15ff909341c88ad6595a76c9039fb92724054049523cf857a7520b64f1bf.jpg"
keywords: []
---

# സ്കൂൾ ബസ്സിൽ നിന്ന് വിദ്യാർത്ഥി വീണ സംഭവം: റിപ്പോർട്ട് സമർപ്പിച്ചു 

> **Lead Summary:** **പള്ളിക്കര: **സ്കൂള്‍ ബസില്‍നിന്ന് വിദ്യാര്‍ഥി വീഴാനിടയായ സംഭവത്തില്‍ പെരുമ്പാവൂർ ജോ.ആര്‍.ടി.ഒ എ.കെ. പ്രകാശ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

## Article Content

**പള്ളിക്കര: **സ്കൂള്‍ ബസില്‍നിന്ന് വിദ്യാര്‍ഥി വീഴാനിടയായ സംഭവത്തില്‍ പെരുമ്പാവൂർ ജോ.ആര്‍.ടി.ഒ എ.കെ. പ്രകാശ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വാഹനത്തിന് അകത്തുനിന്ന് ഹാന്‍ഡില്‍ലോക് കവര്‍ പൊട്ടിച്ച്‌ തുറക്കാവുന്ന വിധത്തിലാണ് നിര്‍മിക്കുന്നത്. എന്നാല്‍, ഈ വാഹനത്തിന്റെ ഹാന്‍ഡിലോക് കവര്‍ പൊട്ടിപ്പോയതായി കണ്ടെത്തി.

ഈ കവറില്ലാത്തതിനാല്‍ കുട്ടികള്‍ ആരോ അബദ്ധത്തില്‍ ഹാന്‍ഡില്‍ വലിച്ചതാകാം അപകടകാരണമെന്നാണ് നിഗമനം. വാഹനത്തിന്റെ തകരാര്‍ പരിഹരിച്ച്‌ പരിശോധനക്ക് ഹാജരാക്കിയ ശേഷം മാത്രമേ സര്‍വിസ് നടത്താവൂ എന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സ്കൂളിന്റെ ഉടമസ്ഥതയിലുള്ള മറ്റു ബസുകള്‍ പരിശോധിച്ചതില്‍ ഇത്തരം അപാകതകള്‍ കണ്ടെത്തിയില്ല. ബസ് ഇപ്പോള്‍ കുന്നത്തുനാട് പൊലീസ് കസറ്റഡിയിലാണ്. അപകടത്തില്‍പെട്ട കുട്ടിക്ക് രക്ഷാപ്രവര്‍ത്തനം നടത്താതെ ഡ്രൈവര്‍ കടന്ന് കളഞ്ഞത് ഗുരുതര അനാസ്ഥയാണ്.

യാത്ര ആരംഭിക്കുന്നതിന് മുമ്പ്  വാഹനം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തേണ്ടത് ഡ്രൈവറുടെ ചുമതലയാണ്. ഇതില്‍ വീഴ്ച വരുത്തിയതിനാല്‍ ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും മോട്ടോര്‍ വാഹന വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള എടപ്പാള്‍ ഐ.ഡി.ടി.ആറില്‍ ഒരു ദിവസത്തെ നിര്‍ബന്ധിത പരിശീലനത്തിന് ഹാജരാകാനും ജോ.ആര്‍.ടി.ഒ ഉത്തരവിട്ടു. സ്കൂള്‍ വാഹന പരിശോധന നടത്തുമെന്നും വീഴ്ചകണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജോ.ആര്‍.ടി.ഒ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55461/schoolbus)