---
title: "രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; ജഗ്ദീപ് ധൻകർ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി"
english_title: "Presidential election tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55467/presidential-election-tomorrow"
published_at: "2022-07-17T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3945e1a4f8_Screenshot_2022-07-17-10-10-44-56_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; ജഗ്ദീപ് ധൻകർ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി

> **Lead Summary:** രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. ജാർഖണ്ഡ് ഗവർണറായ ദ്രൗപതി മുർമുവാണ് എൻഡിഎ സ്ഥാനാർഥി. യശ്വന്ത് സിൻഹയെയാണ് പ്രതിപക്ഷം സ്ഥാനാർഥിയായി നിർത്തിയിരിക്കുന്നത്. അറുപത് ശതമാനത്തോളം വോട്ടുകൾ എൻഡിഎ ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം സിൻഹ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. ജാർഖണ്ഡ് ഗവർണറായ ദ്രൗപതി മുർമുവാണ് എൻഡിഎ സ്ഥാനാർഥി.

## Article Content

രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. ജാർഖണ്ഡ് ഗവർണറായ ദ്രൗപതി മുർമുവാണ് എൻഡിഎ സ്ഥാനാർഥി. യശ്വന്ത് സിൻഹയെയാണ് പ്രതിപക്ഷം സ്ഥാനാർഥിയായി നിർത്തിയിരിക്കുന്നത്. അറുപത് ശതമാനത്തോളം വോട്ടുകൾ എൻഡിഎ ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം സിൻഹ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. ജാർഖണ്ഡ് ഗവർണറായ ദ്രൗപതി മുർമുവാണ് എൻഡിഎ സ്ഥാനാർഥി.

യശ്വന്ത് സിൻഹയെയാണ് പ്രതിപക്ഷം സ്ഥാനാർഥിയായി നിർത്തിയിരിക്കുന്നത്. അറുപത് ശതമാനത്തോളം വോട്ടുകൾ എൻഡിഎ ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം സിൻഹ കടുത്ത മത്സരം തന്നെ കാഴ്ചവെക്കുമെന്നാണ് പ്രതിപക്ഷം കണക്കുകൂട്ടുന്നത് എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരുന്നുണ്ട്. ഡൽഹി ബിജെപി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ തെരഞ്ഞെടുപ്പിന്റെ മോക് ഡ്രില്ലും നടത്തും.

പ്രതിപക്ഷ പാർട്ടികളും ഇന്ന് യോഗം ചേരുന്നുണ്ട്. എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി ബംഗാൾ ഗവർണർ ജഗദീപ് ധൻകറിനെ പ്രഖ്യാപിച്ചു സുപ്രീം കോടതി മുൻ അഭിഭാഷകൻ കൂടിയാണ് ധൻകർ. കർഷക പുത്രൻ എന്ന് വിശേഷിപ്പിച്ചാണ് ജെ പി നഡ്ഡ ധൻകറിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ജാട്ട് സമുദായംഗമാണ് അദ്ദേഹം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55467/presidential-election-tomorrow)