---
title: "ദുരൂഹ സാഹചര്യത്തിൽ യുവാവിന് വെടിയേറ്റു"
english_title: "The young man was shot under mysterious സിർക്കസ്റ്റാന്സസ്."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5547/the-young-man-was-shot-under-mysterious"
published_at: "2021-10-16T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616abbf031a92_PicsArt_10-16-05.11.58.jpg"
keywords: []
---

# ദുരൂഹ സാഹചര്യത്തിൽ യുവാവിന് വെടിയേറ്റു

> **Lead Summary:** കണ്ണവം: ചിറ്റാരിപ്പറമ്പിനടുത്ത മൊടോളിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന് വെടിയേറ്റു.

## Article Content

കണ്ണവം: ചിറ്റാരിപ്പറമ്പിനടുത്ത മൊടോളിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന് വെടിയേറ്റു.

കോട്ടയിലെ കാര്യത്ത് പ്രദീപനാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ പ്രദീപനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിയോടെ മെടോളി പുഴക്കരയിൽ വച്ചാണ് സംഭവം.

കണ്ണവം പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ആശുപത്രിയിലുള്ള പ്രദീപനിൽനിന്ന് മൊഴിയെടുത്താൽ മാത്രമെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.

ലൈസൻസില്ലാത്ത തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടിയതാണെന്നാണ് പ്രാഥമിക സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5547/the-young-man-was-shot-under-mysterious)