---
title: "രാജ്യത്ത്‌ കൊവിഡ് വാക്സീൻ വിതരണം 200 കോടി പിന്നിട്ടു"
english_title: "Covidvaccine "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55511/covidvaccine"
published_at: "2022-07-17T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3bbca62441_iStock-vaccine1-1200x800.jpg"
keywords: []
---

# രാജ്യത്ത്‌ കൊവിഡ് വാക്സീൻ വിതരണം 200 കോടി പിന്നിട്ടു

> **Lead Summary:**  **ദില്ലി:** രാജ്യത്തെ കൊവിഡ് വാക്സീൻ വിതരണം 200 കോടി കടന്നു. ഇന്ന് വിതരണം ചെയ്തത് രണ്ട് ലക്ഷത്തിൽ അധികം ഡോസ് വാക്സീനാണ്. പതിനെട്ട് മാസം കൊണ്ട് 200 കോടി വാക്സീൻ വിതരണം ചെയ്ത് ഇന്ത്യ റെക്കോർഡ് തീർത്തെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ട്വീറ്റ് ചെയ്തു.

## Article Content

 **ദില്ലി:** രാജ്യത്തെ കൊവിഡ് വാക്സീൻ വിതരണം 200 കോടി കടന്നു. ഇന്ന് വിതരണം ചെയ്തത് രണ്ട് ലക്ഷത്തിൽ അധികം ഡോസ് വാക്സീനാണ്. പതിനെട്ട് മാസം കൊണ്ട് 200 കോടി വാക്സീൻ വിതരണം ചെയ്ത് ഇന്ത്യ റെക്കോർഡ് തീർത്തെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ട്വീറ്റ് ചെയ്തു.

അതേസമയം രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20528 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൊസിറ്റിവിറ്റി നിരക്കിലും വർധനവുണ്ട്. 5.23 ശതമാനം ആയി പോസിറ്റിവിറ്റി നിരക്ക് ഉയർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55511/covidvaccine)