---
title: "സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴ തുടരുന്നു: നാളെ മുതൽ കാലവർഷം ദുർബലമാകുമെന്ന് പ്രവചനം"
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55512/heavy-rain"
published_at: "2022-07-17T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3befaa7b20_images.jpeg"
keywords: []
---

# സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴ തുടരുന്നു: നാളെ മുതൽ കാലവർഷം ദുർബലമാകുമെന്ന് പ്രവചനം

> **Lead Summary:**  **കോഴിക്കോട്: **സംസ്ഥാനത്ത് ഇന്നും മഴ തുടരുകയാണ്. വടക്കന്‍ കേരളത്തിലാണ് മഴ ശക്തം. കണ്ണൂര്‍ ചെറുപുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ വ്യാപകമായി കൃഷി നശിച്ചു. ആളയപായമില്ല. കോഴിക്കോട് മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു.

## Article Content

 **കോഴിക്കോട്: **സംസ്ഥാനത്ത് ഇന്നും മഴ തുടരുകയാണ്. വടക്കന്‍ കേരളത്തിലാണ് മഴ ശക്തം. കണ്ണൂര്‍ ചെറുപുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ വ്യാപകമായി കൃഷി നശിച്ചു. ആളയപായമില്ല. കോഴിക്കോട് മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു.

പതിനഞ്ച് ദിവസമായി  തുടരുന്ന മഴ  നാളെ മുതല്‍ കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം. കണ്ണൂര്‍ ചെറുപുഴ രാജഗിരിയില്‍ മലവെള്ളപ്പാച്ചിലില്‍ വ്യാപകമായി കൃഷി നശിച്ചു. തയ്യില്‍ തീരത്ത് കടലാക്രമണവും രൂക്ഷമാണ്. ഇരുപത്  വീടുകളിലേക്ക് കടല്‍ കയറുമെന്ന അവസ്ഥയുണ്ട്.

കോഴിക്കോട് ജില്ലയിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ട്. മൂഴിക്കലില്‍പുലര്‍ച്ചെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. കൊറോത്ത് മീത്തല്‍ സാബിറയുടെ വീടിന്‍റെ അടുക്കള തകര്‍ന്നു. കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. നാദാപുരം, കക്കയം മേഖലകളിലാണ് മഴ കൂടുതല്‍. അതേസമയം മുക്കം, താമരശേരി പ്രദേശങ്ങളില്‍ മഴയുടെ ശക്തി കുറഞ്ഞു. മാവൂര്‍ മേഖലയില്‍ വെള്ളക്കെട്ട് ദുരിതം തുടരുകയാണ്. കക്കയം ഡാമിന്‍റെ ഒരു ഷട്ടര്‍ 15 സെന്റീമീറ്റര്‍ ഉയർത്തിയത് അടച്ചിട്ടില്ല. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55512/heavy-rain)