---
title: "വിശുദ്ധ ചവറ കുര്യാക്കോസ് ഏലിയാസ് അച്ഛനെ തമസ്കരിക്കാൻ അനുവദിക്കില്ല: കത്തോലിക്കാ കോൺഗ്രസ്"
english_title: "Catholic Congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55516/catholic-congress"
published_at: "2022-07-17T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3cfad95c3d_PicsArt_07-17-02.29.12.jpg"
keywords: []
---

# വിശുദ്ധ ചവറ കുര്യാക്കോസ് ഏലിയാസ് അച്ഛനെ തമസ്കരിക്കാൻ അനുവദിക്കില്ല: കത്തോലിക്കാ കോൺഗ്രസ്

> **Lead Summary:** കേരള പാഠാവലിയിൽ നിന്നും നവോത്ഥാന നായകനും കേരളത്തിൽ വിദ്യാഭ്യാസം വ്യാപിപ്പിക്കാൻ വേണ്ടി ആത്മാർത്ഥമായി ശ്രമിച്ച ചവറ കുര്യാക്കോസ് ഏലിയാസ് അച്ഛനെ തമസ്ക്കരിച്ച് സംഭവത്തിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപതയിൽ എല്ലാ ഇടവകകളിലും നവോത്ഥാനദീപം തെളിയിച്ച പ്രതിഷേധിച്ചു.

## Article Content

കേരള പാഠാവലിയിൽ നിന്നും നവോത്ഥാന നായകനും കേരളത്തിൽ വിദ്യാഭ്യാസം വ്യാപിപ്പിക്കാൻ വേണ്ടി ആത്മാർത്ഥമായി ശ്രമിച്ച ചവറ കുര്യാക്കോസ് ഏലിയാസ് അച്ഛനെ തമസ്ക്കരിച്ച് സംഭവത്തിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപതയിൽ എല്ലാ ഇടവകകളിലും നവോത്ഥാനദീപം തെളിയിച്ച പ്രതിഷേധിച്ചു.

അതിരൂപത തല ഉദ്ഘാടനം പയ്യന്നൂർ സെന്റ് തോമസ് ദേവാലയത്തിൽ അതിരൂപത പ്രസിഡണ്ട് അഡ്വക്കേറ്റ് ജോസഫ് പുഞ്ചക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഇന്ന് വിദ്യാഭ്യാസം സാർവത്രികമാകാനുള്ള ഒരു പ്രധാന കാരണം വിശുദ്ധ ചവറ കുര്യാക്കോസ് ഏലിയാസ് അച്ഛനെ പോലുള്ള ക്രിസ്ത്യൻ മിഷൻമാരുടെ ആത്മാർത്ഥമായ ശ്രമം ആയിരുന്നുവെന്നും സമൂഹത്തിൽ ജാതിയും ഉച്ച നീചത്വവും ഉണ്ടായിരുന്ന കാലഘട്ടത്തിൽ എല്ലാവർക്കും വിദ്യാഭ്യാസം നൽകി കേരളത്തെ അഭിവൃത്തിയിലേക്ക് നയിച്ച വിശുദ്ധ ചവറ കുര്യാക്കോസ് ഏലിയസ് അച്ഛൻ നവോത്ഥാന നായകനായിരുന്നുവെന്നും അദ്ദേഹത്തെ വിസ്മരിച്ചുകൊണ്ട് മുന്നോട്ടുനീങ്ങാൻ ആർക്കും കഴിയില്ല എന്നും അഡ്വ ടോണി ജോസഫ് പുഞ്ച കുന്നേൽ പ്രസ്താവിച്ചു.

ഇതിനെതിരെയും സമരം ചെയ്യുവാൻ കത്തോലിക്കാ കോൺഗ്രസ് തയ്യാറായിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ചടങ്ങിൽ പയ്യന്നൂർ സെന്റ് തോമസ് പള്ളി വികാരി ഫാദർ മാത്യു ആലങ്കോട് അധ്യക്ഷത വഹിച്ചു. ജോർജ് കരിയിൽ ഫാദർ ആന്റണി മു ഞ്ഞനാട്ട് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55516/catholic-congress)