---
title: "കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കത്തില്‍ അടിയന്തരമായി ഇറക്കി"
english_title: "Air India Express flight made an emergency landing in Muscat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55526/air-india-express-flight-made-an-emergency-landing-in-muscat"
published_at: "2022-07-17T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3ebc94a1cc_images_(21).jpeg"
keywords: []
---

# കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കത്തില്‍ അടിയന്തരമായി ഇറക്കി

> **Lead Summary:** **മസ്കത്ത്**: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കത്തില്‍ അടിയന്തരമായി ഇറക്കി.

## Article Content

**മസ്കത്ത്**: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കത്തില്‍ അടിയന്തരമായി ഇറക്കി.

എയര്‍ ഇന്ത്യ എക്സ്പ്രസ് XI-355 വിമാനമാണ് ഇറക്കിയത്.

വിമാനത്തിന്‍റെ ഫോര്‍വേഡ് ഗ്യാലിയില്‍ നിന്നും കത്തിയ മണം വന്നതിനെ തുടര്‍ന്നാണിതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. മസ്കത്ത് വിമാനത്താവളത്തില്‍ വിമാനം ഇറക്കിയശേഷം അധികൃതര്‍ പരിശോധന നടത്തി. എന്നാല്‍ പുകയുര്‍ന്നതായി കണ്ടത്താന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനവും സാങ്കേതിക തകരാറിനെ തുടര്‍ന്ന് പാകിസ്താനിലെ കറാച്ചിയില്‍ ഇറക്കിയിരുന്നു. നേരത്തെ ഡല്‍ഹിയില്‍ നിന്നും വഡോദരയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജയ്പൂരിലേക്ക് തിരിച്ചു വിട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55526/air-india-express-flight-made-an-emergency-landing-in-muscat)