---
title: "കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി"
english_title: "Gold seized again at Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55527/gold-seized-again-at-kannur-airport"
published_at: "2022-07-17T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3efcb4cb5a_InShot_20220717_164708601.jpg"
keywords: []
---

# കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി

> **Lead Summary:** **കണ്ണൂര്‍**: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. മൂന്ന് പേരില്‍ നിന്നായി 70 ലക്ഷം രൂപയുടെ 1525 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

## Article Content

**കണ്ണൂര്‍**: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. മൂന്ന് പേരില്‍ നിന്നായി 70 ലക്ഷം രൂപയുടെ 1525 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷാക്കിര്‍, ഇബ്രാഹീം ബാദുഷ , തലശ്ശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനു എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത് . കസ്റ്റംസ് അസി. കമ്മീഷണര്‍ ടി.എം മുഹമ്മദ് ഫായിസ് , സൂപ്രണ്ടുമാരായ എന്‍.സി പ്രശാന്ത് , കെ ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55527/gold-seized-again-at-kannur-airport)