---
title: "ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രതിപക്ഷം"
english_title: "Opposition announces candidate for Vice President election"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55532/opposition-announces-candidate-for-vice-president-election"
published_at: "2022-07-17T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3fab78d974_images_(26).jpeg"
keywords: []
---

# ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രതിപക്ഷം

> **Lead Summary:** **ന്യൂഡൽഹി **: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രതിപക്ഷം. കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മാർഗരറ്റ് ആൽവയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി.

## Article Content

**ന്യൂഡൽഹി **: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രതിപക്ഷം. കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മാർഗരറ്റ് ആൽവയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി.

ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. കർണാടക സ്വദേശിയാണ് മാർഗരറ്റ് ആൽവ. പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷം എൻസിപി അധ്യക്ഷൻ ശരദ് പവാറാണ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. തൃണമൂലിന്റ പിന്തുണയും മാർഗരറ്റ് ആൽവയ്ക്കുണ്ടെന്ന് ശരദ് പവാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55532/opposition-announces-candidate-for-vice-president-election)