---
title: "സംസ്ഥാനത്ത് നീറ്റ് പരീക്ഷ വിവിധ കേന്ദ്രങ്ങളിലായി നടന്നു"
english_title: "NEET exam was conducted in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55534/neet-exam-was-conducted-in-the-state"
published_at: "2022-07-17T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3fe30827cb_images_(27).jpeg"
keywords: []
---

# സംസ്ഥാനത്ത് നീറ്റ് പരീക്ഷ വിവിധ കേന്ദ്രങ്ങളിലായി നടന്നു

> **Lead Summary:**  **തിരുവനന്തപുരം** : കര്‍ശന നിയന്ത്രണങ്ങളോടെയും സുരക്ഷയോടെയും സംസ്ഥാനത്ത് നീറ്റ് പരീക്ഷ നടന്നു.

## Article Content

 **തിരുവനന്തപുരം** : കര്‍ശന നിയന്ത്രണങ്ങളോടെയും സുരക്ഷയോടെയും സംസ്ഥാനത്ത് നീറ്റ് പരീക്ഷ നടന്നു.

ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച പരീക്ഷ വൈകുന്നേരം 5.30ന് അവസാനിച്ചു.

രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലെ മെറിറ്റ് സീറ്റുകളിലെ പ്രവേശനത്തിനു നടത്തപ്പെടുന്ന നീറ്റ് യുജി പരീക്ഷ, വിവിധ കേന്ദ്രങ്ങളിലായി നടന്നു. സംസ്ഥാനം പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു.

തിരുവനന്തപുരം,കോട്ടയം,കൊച്ചി,കോഴിക്കോട് തുടങ്ങി 16 നഗരങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇന്ന് പരീക്ഷ എഴുതിയത്. എറണാകുളം ജില്ലയില്‍ ഇടുക്കി ജില്ലയിലെയും എറണാകുളത്തെയും വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.

കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളിലേക്ക് കടത്തി വിട്ടത്.വാച്ച്‌,മൊബൈല്‍ ഫോണ്‍,കാല്‍കുലേറ്റര്‍,പേന, തുടങ്ങിയവയ്ക്കും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

രാജ്യത്ത് 497 നഗരങ്ങളിലും വിദേശത്തെ 17 കേന്ദ്രങ്ങളിലുമായി നടത്തിയ പരീക്ഷയില്‍ 18 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പങ്കാളികളായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55534/neet-exam-was-conducted-in-the-state)