---
title: "മാക്കൂട്ടം ചുരം റോഡിലെ തടസ്സം നീക്കി"
english_title: "Makkottam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55602/makkottam"
published_at: "2022-07-18T05:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4a6e3a9a36_images.jpeg"
keywords: []
---

# മാക്കൂട്ടം ചുരം റോഡിലെ തടസ്സം നീക്കി

> **Lead Summary:**  കൂറ്റൻ മരം വീണ് മാക്കൂട്ടം ചുരം റോഡിൽ ഗതാഗതം സ്തംഭിച്ചു. ഞായറാഴ്ച വൈകുന്നേരം 8.30 ഓടെയാണ് മരം റോഡിലേക്ക് പതിച്ചത്. ബാംഗ്ലൂരിലേക്ക് പോകുന്നതിനായി ബസുകൾ ഉൾപ്പെടെ നുറുകണക്കിന് വാഹനങ്ങൾ ഇതോടെ കുരുക്കിലായി.

## Article Content

 കൂറ്റൻ മരം വീണ് മാക്കൂട്ടം ചുരം റോഡിൽ ഗതാഗതം സ്തംഭിച്ചു. ഞായറാഴ്ച വൈകുന്നേരം 8.30 ഓടെയാണ് മരം റോഡിലേക്ക് പതിച്ചത്. ബാംഗ്ലൂരിലേക്ക് പോകുന്നതിനായി ബസുകൾ ഉൾപ്പെടെ നുറുകണക്കിന് വാഹനങ്ങൾ ഇതോടെ കുരുക്കിലായി.

യാത്രക്കാർ വിവരം നൽകിയതനുസരിച്ച് ഇരിട്ടിയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. 2 മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെ ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് സേന, യാത്രക്കാർ എന്നിവരുടെ സഹകരണത്തോടെ കൂറ്റൻ മരം മുറിച്ചു നീക്കി.

മാക്കൂട്ടം കാക്കത്തോട് അമ്പലത്തിന് സമീപമാണ് ചുരം പാതയിലേക്ക് മരം വീണത്. ഇരിട്ടി സിവിൽ ഡിഫൻസ് സേനാംഗങ്ങളായ ഡോളമി മുണ്ടാനൂർ, പ്രബീഷ് വിളമന, ബേബി ജോസഫ്, ജോബി വള്ളിത്തോട് എന്നിവർ മരം മുറിച്ചു മാറ്റുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും നേതൃത്വം നൽകി. മരം വീണ സമയത്ത് വാഹനങ്ങൾ ഇല്ലാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55602/makkottam)