---
title: "സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് "
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55604/heavy-rain"
published_at: "2022-07-18T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4aa27d1dfc_n405164076165810418497737b1c08c625830ce7284e6b32c53607cdd8ae3d968fe7c4762d2ab2b8e991a2f.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് ഇന്നും കൂടുതല്‍ മഴയ്ക്ക് സാധ്യത.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് ഇന്നും കൂടുതല്‍ മഴയ്ക്ക് സാധ്യത.

തെക്കന്‍ കേരളത്തില്‍ ഇടവിട്ട് മഴ കിട്ടിയേക്കും. ഇടുക്കി, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കാലവര്‍ഷക്കാലത്ത് മഴയുടെ അളവ് കുറയുന്ന മണ്‍സൂണ്‍ ബ്രേക്കിന് അന്തരീക്ഷം ഒരുങ്ങുന്നതായാണ് നിലവിലെ വിലയിരുത്തല്‍.

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് നിലവില്‍ തടസ്സമില്ല. അതേസമയം, കേരളാ തീരത്ത് മത്സ്യബന്ധനത്തിന് നിലവില്‍ തടസ്സമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55604/heavy-rain)