---
title: "പ്ലസ് വൺ പ്രവേശനം: ആദ്യഘട്ട സമയ പരിധി ഇന്ന് അവസാനിക്കും "
english_title: "Plusone "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55605/plusone"
published_at: "2022-07-18T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4ac216275e_n4051636741658104503935f0c83ade9fe87a41ae172b4e3a67ec0981b02c2c5b018c77714ff02cee5a8273.jpg"
keywords: []
---

# പ്ലസ് വൺ പ്രവേശനം: ആദ്യഘട്ട സമയ പരിധി ഇന്ന് അവസാനിക്കും 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ഞായര്‍വരെ 4,17,880 അപേക്ഷ ലഭിച്ചു. ആദ്യഘട്ട സമയപരിധി ഇന്ന് വൈകിട്ട് അഞ്ചിന് സമാപിക്കും.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ഞായര്‍വരെ 4,17,880 അപേക്ഷ ലഭിച്ചു. ആദ്യഘട്ട സമയപരിധി ഇന്ന് വൈകിട്ട് അഞ്ചിന് സമാപിക്കും.

സിബിഎസ്‌ഇ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സിബിഎസ്‌ഇയ്ക്ക് കത്തയച്ചിരുന്നു.

ഐസിഎസ്‌ഇ പത്താം ക്ലാസ് ഫലം ഞായറാഴ്ചവന്നു. സിബിഎസ്‌ഇ വിദ്യാര്‍ഥികള്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റില്‍ അവസരം നല്‍കാനാണ് സാധ്യത. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55605/plusone)