---
title: "ചൊക്ലിയിൽ വീട് അപകടാവസ്ഥയിൽ"
english_title: "House in danger in Chokli."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55696/house-in-danger-in-chokli"
published_at: "2022-07-18T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d525f6ab8d1_Picsart_22-07-18_14-38-19-475.jpg"
keywords: []
---

# ചൊക്ലിയിൽ വീട് അപകടാവസ്ഥയിൽ

> **Lead Summary:** **പാനൂർ : **ചൊക്ലി ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ഒളവിലം പാത്തിക്കൽ ബോട്ട് ജെട്ടിക്ക് പിറകിലെ വീട് രണ്ടു ദിവസമായി അപകടാവസ്ഥയിൽ. അഴിയൂരിലെ ടെയ്ലറിംഗ് നടത്തുന്ന കോട്ടാല ചെരുവിൽ രഗീഷും കുടുംബവുമാണ് ഭീതിയിൽ കഴിയുന്നത്.

## Article Content

**പാനൂർ : **ചൊക്ലി ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ഒളവിലം പാത്തിക്കൽ ബോട്ട് ജെട്ടിക്ക് പിറകിലെ വീട് രണ്ടു ദിവസമായി അപകടാവസ്ഥയിൽ. അഴിയൂരിലെ ടെയ്ലറിംഗ് നടത്തുന്ന കോട്ടാല ചെരുവിൽ രഗീഷും കുടുംബവുമാണ് ഭീതിയിൽ കഴിയുന്നത്.

വീടിനു പിറകിലെ ഉയർന്ന മൺതിട്ടയും മുകളിലുള്ള വൻമരവുമാണ് കടപുഴകി താഴെ വീടിനു പിറകിലേക്ക് പതിച്ചത്. പിറകിലെ വൻ മരം കട പുഴകി മറ്റൊരു മരത്തിൽ തങ്ങി നിന്ന നിലയിലാണ്.മരം നീങ്ങി താഴെക്ക് വീണാൽ വീടിൻ്റെ അടുക്കളയും കുളിമുറിയും കിണറും പൂർണ്ണമായും തകരുമെന്ന് ഉറപ്പാണ്.

 കനത്ത മഴയിലും കാറ്റിലുമാണ് അപകട ഭീഷണി ഉയർത്തി മൺതിട്ടയും മരവും ഇടിഞ്ഞ് താഴെക്ക് പതിച്ചത്.പല വിധ സാങ്കേതിക തടസ്സങ്ങൾ നിലനിൽക്കുന്നതിനാൽ വീടിനു പിന്നിലെ അപകട നിലയിലുള്ള മണ്ണ് നീക്കം ചെയ്യാനാവുന്നില്ലെന്ന് വീട്ടുടമ രഗീഷ് പറഞ്ഞു. വിവരമറിഞ്ഞതിനെ തുടർന്ന് ചൊക്ലി പഞ്ചായത്തധികൃതർ സ്ഥലത്തെത്തിയെങ്കിലും വീടിന്മേലുള്ള ഭീഷണി അകറ്റാൻ ഇതു വരെ സാധിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55696/house-in-danger-in-chokli)