---
title: "കാട്ടാന ശല്യം; നടപടി സ്വീകരിക്കുന്നതായി കെ.സുധാകരന്‍ എംപിക്ക് കേന്ദ്രമന്ത്രി മറുപടി നല്‍കി"
english_title: "Forest nuisance;  The Union Minister replied to K. Sudhakaran MP that action is being taken."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55709/forest-nuisance-the-union-minister-replied-to-k-sudhakaran-mp-that-action-is-being-taken"
published_at: "2022-07-18T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d531730fbe5_1658138951907.jpg"
keywords: []
---

# കാട്ടാന ശല്യം; നടപടി സ്വീകരിക്കുന്നതായി കെ.സുധാകരന്‍ എംപിക്ക് കേന്ദ്രമന്ത്രി മറുപടി നല്‍കി

> **Lead Summary:**  **ആറളം:** കാട്ടാനശല്യംനിയന്ത്രിക്കുന്നതിനാവിശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി സ്വീകരിച്ചുവരുന്നതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി ലോക്‌സഭയെ അറിയിച്ചു.

## Article Content

 **ആറളം:** കാട്ടാനശല്യംനിയന്ത്രിക്കുന്നതിനാവിശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി സ്വീകരിച്ചുവരുന്നതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി ലോക്‌സഭയെ അറിയിച്ചു.

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും സാമ്പത്തിക സാഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടും കാട്ടാന ശല്യം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരണമെന്നും ആവശ്യപ്പെട്ട് കെ.സുധാകരന്‍ എംപി നല്‍കിയ ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ മാത്രം 57 പേരാണ് കാട്ടാനയുടെ ആക്രമണമത്തില്‍ മരണപ്പെട്ടതെന്നും ഇതുവരെ രണ്ടുകോടി 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കിയെന്നും മന്ത്രി അറിയിച്ചു. കാട്ടാന ശല്യം നിയന്ത്രിക്കലും വന്യജീവി പരിപാലനവും സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന വിഷയമാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിനാവശ്യമായ സാമ്പത്തിക സഹായം കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. കണ്ണൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ കാട്ടാനശല്യം നിയന്ത്രിക്കുന്നതിനായി കരിയംകാപ്പ്, കൊട്ടിയൂര്‍ റേഞ്ചില്‍ വളയംചാല്‍ മുതല്‍ 10.25 കിലോമീറ്റര്‍ എലിഫന്റ് പ്രൂഫ് ഭിത്തിയുടെ നിര്‍മ്മാണവും തളിപ്പറമ്പ് റേഞ്ചില്‍ 38.36 കിലോമീറ്ററിലും 69.5 കി.മീറ്ററും കണ്ണവം റേഞ്ചില്‍ 3.00 കി.മീ പരിധിയില്‍ കൊട്ടിയൂരും സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കലും പൂര്‍ത്തിയായി.

വിയറ്റ്നാം കോളനി മുതല്‍ നിളായി വരെ 3 കി.മീ എലിഫന്റ് പ്രൂഫ് ട്രഞ്ചിന്റെ നിര്‍മ്മാണവും പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് വനാതിര്‍ത്തിയില്‍ 11.5 കിലോമീറ്റര്‍ തൂക്കുവേലി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി സഭയെ രേഖാമൂലം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55709/forest-nuisance-the-union-minister-replied-to-k-sudhakaran-mp-that-action-is-being-taken)