---
title: "കോടഞ്ചേരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Kozhikodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55720/kozhikodu"
published_at: "2022-07-18T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d53aba163d3_Screenshot_20220718-161523.png"
keywords: []
---

# കോടഞ്ചേരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്: **കോടഞ്ചേരി തുഷാരഗിരിയിൽ ഇന്നലെ ഒഴുക്കിൽ പ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് എന്ന കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചെക്ക് ഡാമിന് 100 മീറ്റർ താഴെ പാറക്കെട്ടിന് ഇടയിൽ നിന്നാണ് കണ്ടെത്തിയത്.

## Article Content

**കോഴിക്കോട്: **കോടഞ്ചേരി തുഷാരഗിരിയിൽ ഇന്നലെ ഒഴുക്കിൽ പ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് എന്ന കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചെക്ക് ഡാമിന് 100 മീറ്റർ താഴെ പാറക്കെട്ടിന് ഇടയിൽ നിന്നാണ് കണ്ടെത്തിയത്.

കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഇന്നലെ ഒഴുക്കിൽപ്പെട്ടത്. ഒരാളെ ഉടൻ തന്നെ രക്ഷിച്ച് ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ച അവസരത്തിലാണ് സഞ്ചാരികൾ ഇവിടെ വെള്ളത്തിൽ ഇറങ്ങിയതും അപകടം സംഭവിച്ചതും.

തുഷാരഗിരി യിലേക്കുള്ള പ്രവേശനം നിരോധിച്ച സമയത്താണ് സഞ്ചാരികൾ ഇവിടെ വെള്ളത്തിൽ ഇറങ്ങിയത്. പൊലീസ്, ഫയർഫോഴ്സ്, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തി തെരച്ചിലിനൊടുവിലാണ് അമലിനെ കണ്ടെത്തിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55720/kozhikodu)