---
title: "ഇ പി ജയരാജനെതിരെ ഇനിയെങ്കിലും കേസ് എടുക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാണിക്കണം : യൂത്ത് കോൺഗ്രസ്‌"
english_title: "CM should show courage to file a case against EP Jayarajan: Youth Congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55724/cm-should-show-courage-to-file-a-case-against-ep-jayarajan-youth-congress"
published_at: "2022-07-18T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d541a56a8c5_61-kC9KRtYL._SL1200_.jpg"
keywords: []
---

# ഇ പി ജയരാജനെതിരെ ഇനിയെങ്കിലും കേസ് എടുക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാണിക്കണം : യൂത്ത് കോൺഗ്രസ്‌

> **Lead Summary:**  കണ്ണൂർ:വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഇ പി ജയരാജനെതിരെ പരാതി നൽകിയിട്ടും കേസെടുക്കാതെ അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനുള്ള തിരിച്ചടിയാണ് ഇൻഡിഗോ കമ്പനിയുടെ അന്വേഷണ റിപ്പോർട്ട്.

## Article Content

 കണ്ണൂർ:വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഇ പി ജയരാജനെതിരെ പരാതി നൽകിയിട്ടും കേസെടുക്കാതെ അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനുള്ള തിരിച്ചടിയാണ് ഇൻഡിഗോ കമ്പനിയുടെ അന്വേഷണ റിപ്പോർട്ട്.

കൂടുതൽ ഗൗരവും അക്രമ സ്വഭാവമുള്ളതുമായ കുറ്റകൃത്യം ചെയ്ത ഇ പി ജയരാജനെ മൂന്നാഴ്ച വിമാന കമ്പനി യാത്രാ വിലക്കേർപ്പെടുത്തിയത്. ഇ പി ജയരാജൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്നും അദ്ദേഹത്തിന് എതിരെ കേസെടുക്കില്ല എന്നും നിയമസഭയിൽ പ്രസംഗിച്ച മുഖ്യമന്ത്രി ഇപ്പോഴെങ്കിലും തെറ്റ് ഏറ്റു പറഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഇ പി ജയരാജനെതിരെ കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ് ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55724/cm-should-show-courage-to-file-a-case-against-ep-jayarajan-youth-congress)