---
title: "ഓണത്തിന് 13 ഇനങ്ങൾ അടങ്ങിയ കിറ്റ് നൽകാൻ സർക്കാർ; സപ്ലൈകോയ്ക്ക് നിർദേശം നൽകി"
english_title: "Govt to provide 13-item kit for Onam; Instructions were given to Supplyco"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55730/govt-to-provide-13-item-kit-for-onam-instructions-were-given-to-supplyco"
published_at: "2022-07-18T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d544d9a037b_Screenshot_2022-07-18-16-58-30-67_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# ഓണത്തിന് 13 ഇനങ്ങൾ അടങ്ങിയ കിറ്റ് നൽകാൻ സർക്കാർ; സപ്ലൈകോയ്ക്ക് നിർദേശം നൽകി

> **Lead Summary:** ഇത്തവണത്തെ ഓണത്തിന് എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് സർക്കാർ. പതിമൂന്ന് ഇനങ്ങൾ അടങ്ങിയ കിറ്റ് തയ്യാറാക്കാൻ സപ്ലൈകോയ്ക്ക് നിർേദശം നൽകിക്കഴിഞ്ഞു. ഈ കിറ്റിന് പുറമെ 1000 രൂപയുടെ ഭക്ഷ്യകിറ്റ് സപ്ലൈകോയും വിതരണം ചെയ്യും.കിറ്റ് തയ്യാറാക്കുന്നതിന് സൗജന്യനിരക്കിൽ സ്ഥലം കണ്ടെത്താൻ ശ്രമിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.

## Article Content

ഇത്തവണത്തെ ഓണത്തിന് എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് സർക്കാർ. പതിമൂന്ന് ഇനങ്ങൾ അടങ്ങിയ കിറ്റ് തയ്യാറാക്കാൻ സപ്ലൈകോയ്ക്ക് നിർേദശം നൽകിക്കഴിഞ്ഞു. ഈ കിറ്റിന് പുറമെ 1000 രൂപയുടെ ഭക്ഷ്യകിറ്റ് സപ്ലൈകോയും വിതരണം ചെയ്യും.കിറ്റ് തയ്യാറാക്കുന്നതിന് സൗജന്യനിരക്കിൽ സ്ഥലം കണ്ടെത്താൻ ശ്രമിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.

പഞ്ചസാര, ചെറുപയർ, തുവരപരിപ്പ്, ഉണക്കലരി, വെളിച്ചെണ്ണ, ചായപ്പൊടി, മുളക് പൊടി, മഞ്ഞൾപൊടി, ഉപ്പ്, ശർക്കരവരട്ടി, കശുവണ്ടി, ഏലക്ക, നെയ്യ്, എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. റേഷൻ ഷോപ്പുകൾ വഴിയാണ് വിതരണം ചെയ്യുക. പാക്കിങ് കേന്ദ്രവും, ജീവനക്കാരെയും തെരഞ്ഞെടുക്കുന്നതിന് ഉടൻ നടപടി ആരംഭിക്കാൻ എല്ലാ ഡിപ്പോ മാനേജർമാർക്കും സപ്ലൈകോ സിഎംഡി നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55730/govt-to-provide-13-item-kit-for-onam-instructions-were-given-to-supplyco)