---
title: "തൊണ്ടിയിൽ ടൗണിലെ വെള്ളക്കെട്ട് നീക്കി"
english_title: "The water dam in Thondil town has been removed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55738/the-water-dam-in-thondil-town-has-been-removed"
published_at: "2022-07-18T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d54cc5436e1_Picsart_22-07-18_17-36-11-658.jpg"
keywords: []
---

# തൊണ്ടിയിൽ ടൗണിലെ വെള്ളക്കെട്ട് നീക്കി

> **Lead Summary:** **പേരാവൂർ : **സെന്റ് ജോൺസ് യുപി സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ താഴെ തൊണ്ടിയിൽ ഉള്ള നൂറുകണക്കിന് വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായിരുന്ന വെള്ളക്കെട്ട് നീക്കുകയും അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റുകയും ചെയ്യ്തു.

## Article Content

**പേരാവൂർ : **സെന്റ് ജോൺസ് യുപി സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ താഴെ തൊണ്ടിയിൽ ഉള്ള നൂറുകണക്കിന് വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായിരുന്ന വെള്ളക്കെട്ട് നീക്കുകയും അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റുകയും ചെയ്യ്തു.

സ്കൂൾ പി ടി എ പ്രസിഡന്റ് തങ്കച്ചൻ കോക്കാട്ട് വാർഡ് മെമ്പമാരായ നൂർദ്ധീൻ,രാജു ജോസഫ്, പി.ടി.എ അംഗങ്ങളായ സിബി കുമ്പക്കൽ ജോയ് കുമ്പിളിയാമാക്കൽ നാട്ടുകാരായ സന്തോഷ്‌ കോക്കാട്ട്, ജോമി ജോർജ്,ബിൻസു വർഗീസ്,സിബി കല്ലുമാര കുന്നേൽ,ജിജോ കുരുവിക്കാട്ട് എന്നിവർ നേതൃത്വം നൽകി. പൂർണ്ണമായ പരിഹാരമുണ്ടാകണമെങ്കിൽ തെറ്റു വഴി ഭാഗത്തു നിന്നും വരുന്ന വെള്ളവും, തൊണ്ടി പേരാവൂർ റോഡിൽ നിന്നു വരുന്ന വെള്ളവും പാലത്തിന്റെ ഭാഗത്തേക്ക് വരാതെ കാനകൾ ഉണ്ടാകുകയും, വെള്ളം കെട്ടുന്ന ഭാഗം പാലത്തിന്റെ മെയിൻ വാർപ്പിന്റെ അടുത്തു വരെ സ്‌ലോപ്പാക്കി ഉയർത്തുകയും ചെയ്യേണ്ടിവരും. അത് റോഡിന്റെ വർക്ക് ചെയ്യുന്നവർ ചെയ്യേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55738/the-water-dam-in-thondil-town-has-been-removed)