---
title: "യുവപ്രതിഭ, യുവജന ക്ലബ് പുരസ്‌കാരം"
english_title: "Yuvapratibha, Yuvajana Club Award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55798/yuvapratibha-yuvajana-club-award"
published_at: "2022-07-18T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d5983a5e14f_images_(1).jpeg"
keywords: []
---

# യുവപ്രതിഭ, യുവജന ക്ലബ് പുരസ്‌കാരം

> **Lead Summary:**  കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2021 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നാമനിർേദശവും യുവജന ക്ലബ് അവാർഡിന് അപേക്ഷയും ക്ഷണിച്ചു.

## Article Content

 കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2021 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നാമനിർേദശവും യുവജന ക്ലബ് അവാർഡിന് അപേക്ഷയും ക്ഷണിച്ചു.

സാമൂഹ്യ പ്രവർത്തനം, മാധ്യമ പ്രവർത്തനം (അച്ചടി മാധ്യമം, ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത, പുരുഷൻ) സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിലെ 10 പേർക്കാണ് പുരസ്‌കാരം. പുരസ്‌കാരത്തിനായി സ്വയം അപേക്ഷ സമർപ്പിക്കാൻ കഴിയില്ല.

അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാൾക്കും മറ്റൊരാളെ നാമനിർദേശം ചെയ്യാം. 50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ/അവളിടം ക്ലബ്ബുകൾക്ക് ക്ലബ് അവാർഡിന് അപേക്ഷിക്കാം.

ഓരോ ജില്ലയിൽ നിന്നും തെരെഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും. അപേക്ഷിക്കാനുള്ള അവസാന തീയ്യതി ആഗസ്റ്റ് 15. മാർഗനിർദ്ദേശങ്ങളും അപേക്ഷാ ഫോറങ്ങളും ജില്ലാ യുവജനകേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്. വിലാസം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ യുവജനകേന്ദ്രം, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, സബ്ബ് ജയിലിന് സമീപം, കണ്ണൂർ-2. വെബ്‌സൈറ്റ്: www.ksywb.kerala.gov.in

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55798/yuvapratibha-yuvajana-club-award)