---
title: " നീറ്റ് പരീക്ഷാ തട്ടിപ്പ് : അറസ്റ്റിലായ പ്രതികൾ നടത്തിയത് വൻ റാക്കറ്റെന്ന് കണ്ടെത്തൽ"
english_title: "Neet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55832/neet"
published_at: "2022-07-19T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d625590964f_Screenshot_20220719-085935.png"
keywords: []
---

#  നീറ്റ് പരീക്ഷാ തട്ടിപ്പ് : അറസ്റ്റിലായ പ്രതികൾ നടത്തിയത് വൻ റാക്കറ്റെന്ന് കണ്ടെത്തൽ

> **Lead Summary:** **ദില്ലി**: നീറ്റ് പരീക്ഷാ തട്ടിപ്പില്‍ അറസ്റ്റിലായ പ്രതികൾ നടത്തിയത് വൻ റാക്കറ്റെന്ന് കണ്ടെത്തൽ. അഡ്മിറ്റ് കാർഡിലെ ഫോട്ടോയടക്കം മാറ്റിയാണ് ആൾമാറാട്ടം നടത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കൂടൂതൽ അറസ്റ്റിലേക്ക് നീങ്ങാനാണ് സിബിഐയുടെ നീക്കം.

## Article Content

**ദില്ലി**: നീറ്റ് പരീക്ഷാ തട്ടിപ്പില്‍ അറസ്റ്റിലായ പ്രതികൾ നടത്തിയത് വൻ റാക്കറ്റെന്ന് കണ്ടെത്തൽ. അഡ്മിറ്റ് കാർഡിലെ ഫോട്ടോയടക്കം മാറ്റിയാണ് ആൾമാറാട്ടം നടത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കൂടൂതൽ അറസ്റ്റിലേക്ക് നീങ്ങാനാണ് സിബിഐയുടെ നീക്കം.

ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിയ കേസില്‍ ഇന്നലെ എട്ട് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത് ദില്ലിയിൽ നിന്നാണ് എട്ട് പേരെയും അറസ്റ്റ് ചെയ്തത്. 11 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നു. ദില്ലി, ഹരിയാന സംസ്ഥാനങ്ങളിലെ സെന്‍ററുകളിലാണ് നീറ്റ് പരീക്ഷയ്ക്കിടെ തട്ടിപ്പ് നടന്നത്. കേസുമായി ബന്ധപ്പെട്ട് കൂടൂതൽ അന്വേഷണം നടക്കുകയാണെന്ന് സിബിഐ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55832/neet)