---
title: "പട്ടാമ്പി പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി"
english_title: "The body of the woman who jumped into the Bharatapuzha was found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55875/the-body-of-the-woman-who-jumped-into-the-bharatapuzha-was-found"
published_at: "2022-07-19T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6504dbd892_Screenshot_2022-07-19-11-55-27-15_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# പട്ടാമ്പി പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** പട്ടാമ്പി: പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് കൊപ്പം ആമയൂർ സ്വദേശി രേഷ്മയാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രേഷ്മ പട്ടാമ്പി പാലത്തിൽ നിന്ന് താഴേക്ക് ചാടിയത്. ബാഗും ഷാളും ചെരുപ്പും പാലത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

## Article Content

പട്ടാമ്പി: പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് കൊപ്പം ആമയൂർ സ്വദേശി രേഷ്മയാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രേഷ്മ പട്ടാമ്പി പാലത്തിൽ നിന്ന് താഴേക്ക് ചാടിയത്. ബാഗും ഷാളും ചെരുപ്പും പാലത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

റോഡരികിൽ ബാഗും ചെരിപ്പും ഷാളും കണ്ട് ഇതുവഴി പോയവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. രാത്രി തന്നെ പോലീസും ഫയർഫോഴ്‌സും പുഴയിൽ പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം ലഭിച്ചത്‌

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55875/the-body-of-the-woman-who-jumped-into-the-bharatapuzha-was-found)