---
title: "പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി"
english_title: "The pickup van went out of control and rammed into the shop "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55882/the-pickup-van-went-out-of-control-and-rammed-into-the-shop"
published_at: "2022-07-19T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d653310ecfc_Picsart_22-07-19_12-12-01-204.jpg"
keywords: []
---

# പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി

> **Lead Summary:** **ഉളിക്കൽ: **പയ്യാവൂർ റോഡിൽ കാക്കത്തോട് പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ കടയുടെ ഷട്ടറും ഷീറ്റ് മേഞ്ഞ മേൽക്കൂരയും തകർന്നു. മുൻപും ഇതേ കടയിൽ തന്നെ വാഹനങ്ങൾ ഇടിച്ചു കയറിയ സംഭവം ഉണ്ടായിട്ടുണ്ട്.

## Article Content

**ഉളിക്കൽ: **പയ്യാവൂർ റോഡിൽ കാക്കത്തോട് പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ കടയുടെ ഷട്ടറും ഷീറ്റ് മേഞ്ഞ മേൽക്കൂരയും തകർന്നു. മുൻപും ഇതേ കടയിൽ തന്നെ വാഹനങ്ങൾ ഇടിച്ചു കയറിയ സംഭവം ഉണ്ടായിട്ടുണ്ട്.

വലിയ വളവോട് കൂടിയ മേഖലയാണ് ഇത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടു കൂടിയാണ് അപകടം നടന്നത് പിക്കപ്പ് വാൻ ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ അയാൾ പരിക്ക് കൂടാതെ രക്ഷപെട്ടു. ഈ മേഖലയിൽ സിഗ്നൽ ബോർഡുകളും മറ്റും കുറവാണ് അതുകൊണ്ടുതന്നെ രാത്രി സമയങ്ങളിൽ വെളിച്ചം കുറവുള്ളതിനാൽ അപകട സാധ്യത വളരെ കൂടുതലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55882/the-pickup-van-went-out-of-control-and-rammed-into-the-shop)